കിടക്കാടമില്ലാത്തവര്‍ • നൗഷാദ് താമല്ലാക്കല്‍

kidakkadamillathavar-noushad-thamrakkal


തേക്കും
തെമ്മാടിയും
എവിടെയും
കിടന്നോട്ടെ

തെരുവിലും
പുറമ്പോക്കിലും
കിടക്കുന്നവരെ
തെമ്മാടികളായ്
കാണരുതേ...

മേലാലിനി,മേല്‍_
വിലാസമില്ലാത്തവന്
തപാലയച്ച്
പരിഹസിക്കരുതേ...

ഭൂമി
അളക്കുമ്പഴേയുള്ളൂ
നിങ്ങളും
ഞങ്ങളും...

നിങ്ങളുടെ
ആകാശത്തിനും
ഞങ്ങളുടെ
ആകാശത്തിനും
ഒരേ
വിസ്തൃതിയാണ്

സ്വപ്നങ്ങളേ...
(സ്വന്തമാണെന്ന
അഹങ്കാരമുണ്ട്)

നടുവിലാണിപ്പോള്‍
ഒടുവിലേക്കുള്ളതിന്റെ
ഇടയിലാണിപ്പോള്‍
മടങ്ങി വരേണ്ടതി_
വിടേക്ക് മാത്രമാണ്

ഇവിടെ തരില്ലേ
ഞങ്ങള്‍ക്കും
ആറടി മണ്ണ്..?
© noushad thamallakkal

Post a Comment

0 Comments