എന്റെ അപരന്‍ • ഷിബു പെരിങ്ങാല



ente-aparan-shibu-peringala

ദ്യം ഞങ്ങളൊന്നായിരുന്നു...
പിന്നെ എന്റെ അപരനായി...
എന്റെ മുന്നില്‍ വഴികാട്ടിവന്നു...
ചാഞ്ഞ മരങ്ങള്‍ക്കിടയിലൂര്‍ന്നു മറഞ്ഞു...
പാതി അടര്‍ന്ന പാതയില്‍ വിറച്ചുവീണു...
നേര്‍ത്ത വെയിലില്‍ ഉള്‍വലിഞ്ഞു...
മൂടല്‍ മഞ്ഞില്‍ എന്നെ വിട്ടകന്നു...
ഉച്ചവെയിലില്‍ എന്നിലൊളിച്ചുകളിച്ചു...
ഗോഷ്ടി കാട്ടി എന്നെ ചൊടിപ്പിച്ചു...
ഒട്ടുനേരം എനിക്കൊപ്പം നിന്നു...
നൃത്തതാളങ്ങളില്‍ എനിക്ക് കൂട്ടായി...
നഗരവീഥിയില്‍ പലരായി പിരിഞ്ഞു...
എനിക്കും ചുറ്റും പടയായി നിരന്നു...
പകലന്ത്യത്തില്‍ അകലേക്ക് നീണ്ടു...
പുഴവെള്ളത്തില്‍ പട വെട്ടി വീണു...
പകലോനോടൊത്ത് ശയിച്ചു...
എന്നെ വിട്ടകലാത്തവന്‍...
എന്നോടൊത്ത് ജനിച്ചവന്‍...
എന്നുമെനിക്ക് കൂട്ടായവന്‍...
എന്റെ അപരന്‍...
അവനെന്റെ നിഴല്‍...
© shibu peringala

Post a Comment

0 Comments