അമ്മ നിലാവ് ► പി.ടി.ജോൺ വൈദ്യൻ, തേവലക്കര



നിൽക്കുന്നു ഞാനിവിടെ ദിശയറിയാതെ
നിലാവ് നോക്കുമൊരു പാവം പഥികനായി.
എണ്ണുവാനാവാത്ത താരങ്ങളായി,
വെൺമയോടെന്നെ നോക്കുമാ മിഴികളിൽ 
കണ്ടു ഞാൻ ഇരുൾ അകറ്റും നിലാവിനെ
പഥികന്റെ പന്ഥാവിൽ തെളിയും വെളിച്ചമായ്. 
അന്നും ഇന്നും എന്നും മായാത്ത സ്നേഹമായ്, 
മാറോട് ചേർത്തൊരു അമ്മ നിലാവായി.

Post a Comment

2 Comments

  1. Soothing images. Vaayichappol manasiloru nilavu thelinja anubhoothi. Congratulations Sir🤗

    ReplyDelete