ഇരിപ്പാണ്.
ഇടം വലം നോക്കാതെ ഇരിപ്പാണ്
സ്മാര്‍ട്ട് ഫോണിന്റെ ഊഷ്മളതയില്‍
ഫേസ് ബുക്കിന്റെയും വാട്‌സപ്പിന്റെയുo
ശീതളിമയിലേക്ക്
അവര്‍ ഊളിയിറങ്ങുന്നു.
മുഖത്ത് മിന്നിമറയുന്ന
ഭാവഭേദങ്ങളില്‍ നിമിഷങ്ങള്‍
നിര്‍വീര്യമാകുന്നു.
അമ്മയുടെ വിളി
ഭാര്യയുടെ , മകന്റെ വിളി
വിശപ്പിന്റെ വിളി
അവരറിയുന്നില്ല.
എല്ലാവരും തലതാഴ്ത്തിയിരിപ്പാണ്.
അസ്തമന സൂര്യന്‍ എരിഞ്ഞടങ്ങുന്നു.
നിയമപാലകന്റെ തലോടലില്‍
അവര്‍ പരിസരത്തേക്ക്
മടങ്ങിവരുന്നു.
© അബ്ദുള്‍ അസീസ്
0 Comments