ഇനിയും വാക്കുകളെ
അടക്കുവാന്‍ കഴിയില്ല.
എഴുതാതിരിക്കുവാന്‍
പറയാതിരിക്കുവാന്‍
പുറത്തിറങ്ങരുതെന്ന് വിലക്കിയിട്ടും
നോവിന്‍ പഴുതുകളിലൂടെ
മെല്ലിച്ച പുഴപോലെ വാക്കുകള്‍
കവിതയിലേക്ക് വഴുതിവീഴുന്നു.
മിണ്ടിയാല്‍ തേങ്ങിപ്പോകുന്ന
മൗനത്തിന്റെ ചുണ്ടുകള്‍
വാക്കിന്റെ ഇലകളെ ചേര്‍ത്തുപിടിച്ച്
കവിതയുടെ വനസ്ഥലികളില്‍
ഒരു നഗ്ന ഹൃദയം തേടുകയാണ്.
എഴുത്തിന്റെ മുള്‍മുനയില്‍
തറയ്ക്കപ്പെടാന്‍
മറന്നിട്ട വാക്കുകള്‍
സംഘം ചേര്‍ന്ന്
എന്നിലെ കുന്നു കയറുകയാണ് .
© സതീഷ് ഇടപ്പോണ്‍
0 Comments