അയാളും പട്ടവും ► വിനോദ് കൈപ്പട്ടൂര്‍

ayaalum-pattavum-vinod-kaipattoor


കുട്ടി പട്ടം പറത്തുന്നു,
അയാള്‍
നോക്കിനില്‍ക്കുന്നു,
കുട്ടിയെപ്പോലെ
പട്ടം പറത്താന്‍
ആകുമോ?
അയാള്‍ സംശയിക്കുന്നു,
മഴനൂലില്‍
കാര്‍മേഘം
പാറിപ്പോകുന്നു,
കരിമ്പാറകള്‍ 
ജീവന്‍വെച്ച് 
കരയിലെത്തുന്നു,
തിരമാലകള്‍
കാല്‍പ്പാടുകളെ
പിന്തുടരുന്നു,
വെയിലിന്റെ
നൂലുകളില്‍ക്കുടുങ്ങി
ശലഭങ്ങള്‍
പിടയുന്നു...

കുട്ടികളെപോലെ
പട്ടം പറത്താന്‍വേണ്ടി,
മരക്കൊമ്പില്‍
തൂങ്ങിയാടുന്ന 
ഒരു പട്ടം അയാളെ
നോക്കുന്നു...

© വിനോദ് കൈപ്പട്ടൂര്‍


Post a Comment

0 Comments