എന്നപോലിനി
തെരുവിലും,
പൊതുയിടത്തിലും
പ്രണയം ഒഴുകി നടക്കുന്നു
കണ്ടുപോവും കണ്ണിലും
കേള്‍ക്കും കാതിലും
ജാള്യത നിറയ്ക്കും
കുട പിടിച്ചും, പിടിയിക്കാതെയും
ഉളുപ്പ് നശിച്ചൊരു പ്രണയം
പിഞ്ചുകുഞ്ഞിന്റെ
കണ്ണിലമ്മമാര്‍
കൈ വെച്ചു മറപിടിക്കും
അടുത്തിരിക്കും
യാത്രക്കാരനെ
ഇറങ്ങി നടക്കാന്‍ തോന്നിക്കും
വഴിവിട്ട കാമപ്രണയം.
സദാചാരമെന്ന്
ഒച്ചവെക്കും കൂട്ടരും
വ്യക്തിസ്വാതന്ത്ര്യമെന്ന്
മുഷ്ടിചുരുട്ടും വിഡ്ഢിത്തവും
വളം വെച്ചു വെച്ചു
അരങ്ങ് വാഴും പ്രണയം.
വയസും, വണ്ണവും
തികഞ്ഞാല്‍ പിന്നെ
ആരും ചോദ്യം ചെയ്യരുത്
മുഖം കറുപ്പിക്കുക
പോലുമരുത്
എല്ലാം സ്വാതന്ത്ര്യമാണ്.
രഹസ്യമില്ലാത്തൊരു
കിടപ്പറ വിരിപ്പും
കാലം വൈകാതെ
കാണാം നമുക്ക്
നടു റോഡിലും..!
© ഇയാസ് ചൂരല്‍മല
0 Comments