കാടറിയണം നാം ► പ്രകാശ് ചെന്തളം

kaadariyanam-naam-prakashchenthalam


കാടു കാണുമാം കണ്ണില്ലല്ല കാന്തി
കാടറിയുമാം കണ്ണില്ലല്ലോ കാന്തി
കാടകം കണ്ടിട്ടോരുവനില്‍
പുതുലോകം കാണാം.

ഓരോ മരങ്ങളും കാതില്‍ പറയും
കാറ്റില്‍ ഇലതാളം
പാടി നിറയ്ക്കും.

ശീലകള്‍ ഉരിഞ്ഞിട്ടമരങ്ങളില്‍
പുത്തന്‍ ശീല അണിയും മരങ്ങള്‍
ഏതോ ഒരുവന്റെ 
മഴുതന്‍ മൂര്‍ച്ചയില്‍
കടവീണ കുറ്റികള്‍
പറയുന്ന നോമ്പര കദനങ്ങള്‍ കേള്‍ക്കാം.

കാടറിഞ്ഞിട്ടാല്‍
കാട്ടു ഭാഷ പഠിക്കാം
പഠിച്ചിട്ട ഭാഷയില്‍
കുശലങ്ങള്‍ പറയാം
വിളിക്കുന്നു തേനുട്ടുവാന്‍
കാട്ടുപക്ഷി .

കാഴ്ചയില്‍ കാണുന്ന കാടല്ല കാട്
കാടകം കയറണം
കാടതു അറിയാന്‍
മടങ്ങുവാന്‍ വയ്യാത്ത
കാന്തിപകര്‍ന്നു
കാടകം നമ്മളില്‍ ചേര്‍ന്നു പുളയും.

ഊട്ടിയുറക്കുമാം
കാടക കൂടെ....
നീ ശ്വാസമാണന്റെ
പ്രാണന്റെ വായു .

Post a Comment

0 Comments