എഴുത്തും ചിത്രങ്ങളും...ഭാഗം 1 ► സി.ജെ.വാഹിദ് ചെങ്ങാപ്പള്ളി

ezhuthum_chithrangalum


കാഴ്ചകളെ തന്റെ ക്യാമറയിലും മൊബൈലിലും പ്രൊഫഷണല്‍ മികവോടെ പകര്‍ത്തി എഫ് ബി പേജുകളിലൂടെ ആസ്വാദകര്‍ക്ക് എത്രയോ കാലമായി നല്‍കി ദൃശ്യ വിരുന്നൊരുക്കുകയാണ് ദൃശ്യ മാധ്യമ പ്രവര്‍ത്തകനായ സിജെ വാഹിദ് ചെങ്ങാപ്പള്ളി.

ഇ ദളം വായനക്കാര്‍ക്ക് സുപരിചിതനായ സിജെ എഫ് ബിയില്‍ എന്റെ ഗ്രാമം, എന്റെ കേരളം, കാഴ്ച്ച  തുടങ്ങിയ ആല്‍ബങ്ങളിലൂടെ ഇതിനോടകം പങ്കു വച്ചത് ആയിരക്കണക്കിന് ചിത്രങ്ങളാണ്.

സിജെ യുടെ കുറിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി ഇ -ദളം ആചിത്രങ്ങളിലൂടെ ഒന്ന് സഞ്ചരിക്കുകയാണ്...കുറിപ്പും കുറച്ചു ചിത്രങ്ങളും വേറിട്ട അനുഭവ മാകുമെന്ന് കരുതുന്നു.

സിജെ വാഹിദ്, ചെങ്ങാപ്പള്ളിയുടെ 

എഴുത്തും ചിത്രങ്ങളും...ഭാഗം 1



ഞാന്‍ വളര്‍ന്ന ഇലിപ്പക്കുളവും പരിസരവും...ആലപ്പുഴ ജില്ല യുടെ തെക്കേ അറ്റത്തുള്ള ഇലിപ്പക്കുളമാണ് എന്റെ ജന്മദേശം.വശ്യ സുന്ദരമാണ് ഇലിപ്പക്കുളവും കട്ടച്ചിറയും വള്ളികുന്നവുമെല്ലാം.

ധാരാളം നെല്‍ വയലുകള്‍ ഈ പ്രദേശത്തുമുണ്ട്.എന്റെ തറവാട് ആയ ചെങ്ങാപ്പള്ളില്‍ വീടിന്റെ മുന്നില്‍ തന്നെയാണ് ചെങ്ങാപ്പള്ളി വയല്‍.കണ്ണനാകുഴി, കട്ടച്ചിറ,വയലുകളിലും കൃഷ്ണപുരം വില്ലേജില്‍പ്പെട്ട തണ്ടാശേരില്‍ വയലിലുമൊക്കെ  ഒരുകാലത്തു ചെങ്ങാപ്പള്ളിലേക്ക് കൃഷി ഉണ്ടായിരുന്നു..കുട്ടനാട് നിന്നും കര്‍ഷക തൊഴിലാളികള്‍ തമ്പടിച്ചു താമസിച്ചു കൃഷി ചെയ്തിരുന്ന അതൊരു ഐശ്വര്യ സമ്പന്ന കാലം...വീടിന്റെയും നാടിന്റേയും...

വിത്ത് ഇടീലും കൊയ്ത്തും മെതിയും ഞാറു നടീലും,ചക്രം ചവിട്ടും മരമടിയും പിന്നെ എള്ളു കൃഷിയും അങ്ങനെ ആക്കാലത്തെ കൃഷി ഓര്‍മ്മകള്‍ ഏറെയാണ്.

ആ ഓര്‍മ്മചിത്രങ്ങള്‍ മരിക്കും വരെ മറക്കില്ല..

ഓരോ ദേശത്തിനും ഓരോരോ ചരിത്രവും കഥകളുമാവും പറയാനുണ്ടാവുക.എന്റെ ദേശ നാ


മത്തില്‍ പോലും കുളവും വൃക്ഷവുമൊക്കെ ദര്‍ശിക്കാം...


കുളവും കരയും ചിറയും ഒക്കെ കൃഷിയുമായി ബന്ധപ്പെട്ടു തന്നെ നില്‍ക്കുന്നു..ഇതെല്ലാം ഇഷ്ടം പോലെയുണ്ട്താനും. ഇലിപ്പക്കുളത്തിനുമൊപ്പമുള്ള ഒരു കുളവും അങ്ങനെ വന്നതാകാം.

ഇലിപ്പ'എന്നത് ഒരു വൃക്ഷവും. ഇലിപ്പ മരങ്ങളും കുളങ്ങളുമൊക്കെ ധാരാളമായി ഉള്ളത് കൊണ്ടാകാം ഇലിപ്പക്കുളമെന്ന പേര് ഈ പ്രദേശത്തിനു വീണു കിട്ടിയത്..

ശാന്തസുന്ദരമാണ് എന്റെ ഇലിപ്പക്കുളം ദേശവും.

പ്രധാന ജംഗ്ഷനുകളിലൊന്നായ മങ്ങാരത്തോട് ചേര്‍ന്ന് ഇലിപ്പക്കുളം ദേവീക്ഷേത്രവും തൊട്ടരികെ ബി ഐയു പി സ്‌കൂളും അതിനപ്പുറം ഇലിപ്പക്കുളം ജുമാ മസ്ജിദും നില കൊള്ളുന്നു. അര നൂറ്റാണ്ടായി മങ്ങാരത്തെ മജീദ് കാക്കയുടെ കട കുട്ടിക്കാലം മുതല്‍കാണുന്നതാണ്.കാലവും നാടും മാറിയിട്ടും മാറ്റമില്ലാതെ നാടിന്റെ നിഷ്‌കളങ്ക ഭാവമായി ആ ചിത്രം എന്റെ ഫ്രെമില്‍ ഇടയ്ക്ക് കടന്നു വരാറുണ്ട്...

അടുത്ത ലക്കം മങ്ങാരത്തെ കടയെക്കുറിച്ച്...


Post a Comment

2 Comments

  1. എഴുത്തും ചിത്രങ്ങളും ഓർമ്മകളിലേക്കും വാർത്തമാനത്തിലേക്കും സഞ്ചരിക്കും എന്നുറപ്പ്. കാണാനും വായിക്കാനും ഞാനുണ്ടാകും 🥇

    ReplyDelete
  2. എഴുത്തും ചിത്രങ്ങളും വേറിട്ട അനുഭവം ആയിരിക്കും സംശയംതെല്ലുമില്ല.

    ReplyDelete