ഓര്‍മ്മകളിലേക്കൊരു മടക്കയാത്ര - 3 ► സന്ധ്യ എം.എസ്.

ണിയന്‍ പോറ്റി കറുത്ത് നല്ല പൊക്കമുള്ള ഒരു മനുഷ്യന്‍ ആണ്. വീടിന്റെ വടക്കു ഭാഗത്തു വന്നു അമ്മുമ്മയോട് ഓരോന്ന് സംസാരിച്ചിരിക്കും,. എന്റെ തല കണ്ടാല്‍ അപ്പോള്‍ ചോദിക്കും ' ചായ കുടിക്കാന്‍ ചില്ലറയുണ്ടോ ' ' കഴിഞ്ഞ തവണ തന്ന പൈസ പോറ്റി തിരിച്ചു തന്നില്ലല്ലോ എന്റെല്‍ ഇല്ല ' ഉടനെ അമ്മുമ്മ പറയും ' മക്കളെ കൊടുക്ക് ചായ കുടിക്കാന്‍ അല്ലെ '' അമ്മുമ്മ പറഞ്ഞാല്‍ പിന്നെ അപ്പിലില്ല, മാനസില്ല മനസോടെ ചില്ലറ തപ്പി എടുക്കും,, സന്തോഷത്തോടെ പോറ്റിയത് വാങ്ങും ' എനിക്ക് ഒരുമിച്ച് തരണേ പോറ്റി 'ഒരു ചിരി മാത്രം,, അവസാന ചിരി!.. പിന്നീട് ജീവനോടെ ഞാന്‍ എന്റെ പോറ്റിയെ കണ്ടിട്ടില്ല,, തണുത്തുറഞ്ഞ ശരീരം ഇറാതു കൊണ്ട് കിടത്തിയപ്പോള്‍ ഞാനും ഉറക്കത്തില്‍ ആയിരുന്നു, കൂട്ട നിലവിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ചച്ചു അമ്മുമ്മയുടേത് ' എന്റെ മണിയാ ' കൂട്ടത്തില്‍ പോറ്റിടെ ഭാര്യ വസന്ത അപ്പച്ചി, അങ്ങനെ ആരുടെയൊക്കെയോ, പോറ്റിടെ മൂത്ത മകന്‍ കുണ്ടു കൊച്ചിച്ചന് എന്നോട് അതിരു കവിഞ്ഞ വാത്സല്യം ആണ്, എനിക്കും കൊച്ചിച്ചനെ ഒരുപാട് ഇഷ്ടം ആണ്. പക്ഷെ ആ സ്‌നേഹ ബന്ധം അച്ഛന് ഇഷ്ടം അല്ല. പോറ്റി മരിച്ചു കഴിഞ്ഞു ഏതോ ഒരു രാത്രില്‍ ഞാന്‍ എന്തിനോ വേണ്ടി കരഞ്ഞു,, അച്ഛന്റെ അടി പേടിച്ചു കൊച്ചിച്ചന്‍ എന്നെ തോളിലിട്ട് ഞങ്ങടെ നിര വീടിനു ചുറ്റും നടന്നു, ഇറാ ത്തു  എത്തിയതും ഒരു ചിലന്തി വലയോരുക്കുന്നു, എന്തൊരു വലിയ വലയാ, കൊച്ചിച്ചന്‍ ഒരുപാട് നേരം കാണിച്ചു കഥ പറഞ്ഞു തന്നു പിന്നെ കൊച്ചിച്ചന്റെ തോളില്‍ കിടന്നു മയക്കത്തിന്റെ വാതില്‍ തുറന്നു അകത്തേക്ക് കടന്നു. അച്ഛന്റെ അടിയില്‍ നിന്ന് കൊച്ചിച്ചന്‍ എന്നെ പല തവണ രക്ഷിച്ചിട്ടുണ്ട് കൊച്ചിച്ചന്‍ മാത്രമല്ല വസന്ത അപ്പച്ചിയും,, പല രാത്രിയിലും കൊച്ചിച്ചന്റെ തോളില്‍ കിടന്ന് ഞാന്‍ കരഞ്ഞോണ്ട് ഉറങ്ങിട്ടുണ്ട്.. കൊച്ചിച്ചന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ എനിക്ക് ഒരു പാക്കറ്റ് ബിസ്‌കറ്റ് എങ്കിലും കരുതാറുണ്ട്. ആ സ്‌നേഹം കുറേശെ നഷ്ടം ആയത് കൊച്ചിച്ചന്റെ അനിയന്റെ മകളുടെ വരവോടെയാണ്,, അത് അങ്ങനെ തന്നെ അല്ലെ ആകാവു,, പിന്നീട് എനിക്ക് തന്ന വാത്സല്യത്തിന് കുറേശെ കുറവ് ഉണ്ടായിരുന്നു. സാരമില്ല അമ്മുമ്മയുണ്ടല്ലോ,,അമ്മുമ്മയുടെ കാര്യത്തില്‍ എനിക്ക് പൂര്‍ണമായും തൃപ്തി ആണ്..      രണ്ടാമത്തേത് വിക്രമന്‍ പോറ്റി,, ഓരോരുത്തര്‍ക് ഓരോ കഥ,, വീരന്‍ വിക്രമന്‍ എന്നാണ് നാട്ടാരും വീട്ടരും വിളിക്കുന്നത്,, കാര്യം വീരന്‍ ആയതു കൊണ്ട് തന്നെ,, വഴക്കാളിയാണ് അദ്ദേഹവും ഒരു കറുത്ത മനുഷ്യന്‍ തന്നെ.. പക്ഷെ എനിക്ക് അത്ര ഓര്‍മയില്ല കെട്ടോ പോറ്റി വെള്ളമടിച്ചു ബഹളം കാണിക്കുന്നത്,, കേട്ടു കേള്‍വി ആണ് കൂടുതലും,, പോറ്റിടെ ശല്യം സഹിക്കാന്‍ വയ്യാതെ കൂടപ്പിറപ്പുകള്‍ ചിലര്‍ ചേര്‍ന്ന് ddt കലക്കി കൊടുത്തെന്നു ഒരു കഥ ഞാന്‍ കേട്ടിട്ടുണ്ട്,, അത് മാത്രമല്ല കണ്ണില്‍ മുളക് പൊടി വാരി ഇട്ടന്നും കഥ,, ആ കഥയിലെ മെയിന്‍ വില്ലത്തി എന്റെ അമ്മുമ്മ തന്നെ ' അമ്മുമ്മ വിക്രമന്‍ പോറ്റിയോട്  ചെയ്തത് ശരിയായില്ല '' ' പിന്നെ ശല്യം സഹിക്കാന്‍ വയ്യാതെ വന്നാല്‍ ഞങള്‍ എന്തു ചെയ്യണം '' ' എന്നാലും അമ്മുമ്മ പോറ്റി യ്ക്ക് കണ്ണു നീറിട്ടുണ്ടാവില്ലേ '' മറുപടി ചിലപ്പോള്‍ ഉണ്ടാവില്ല,, ഈ കാര്യങ്ങള്‍ക്കാണ് എനിക്ക് അമ്മുമ്മയോട് ദേഷ്യം,, പോറ്റിടെ മക്കള്‍ രണ്ടു പേര് സന്തോഷേട്ടനും ശുഭ ചേച്ചിയും,, സന്തോഷേട്ടന്‍ പോറ്റിയെ പോലെ തന്നെയാണ് സ്വഭാവവും! ശുഭ ചേച്ചി പഠനത്തില്‍ മിടുക്കിയും,, പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോറ്റി ചേച്ചിടെ പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞു,, എന്നാലും ചേച്ചിക് എല്ലാ വിഷയങ്ങള്‍ക്കും first und,,ഇവരൊക്കെ ഞങ്ങടെ നിരവീട്ടില്‍ ആയിരുന്നു,, ചേച്ചി ജോലിക് കയറിയ സമയത്ത് എനിക്ക് ഒരു പൂട്ട് ചെരുപ്പ് വാങ്ങി തന്നത് ഇന്നും എന്റെ ഓര്‍മയിലുണ്ട്... പോറ്റി കഥകള്‍ ഒക്കെ അവിടെ നിക്കട്ടെ ബാക്കിയും നിങ്ങളോട് പറയാം,,,, അമ്മിണി അമ്മുമ്മേടെ വീട്ടിലെ ലൈറ്റ് മൊത്തത്തില്‍ കെടുത്തി ഇട്ടിരിക്കുന്നു,, അപ്പുപ്പനും അമ്മുമ്മയും ആ പരിസരത്തു ഇല്ല,, രണ്ടാളും വൈകിട്ട് പോകുന്നത് കണ്ടു,, എങ്ങോട്ടന്ന് അറിയില്ല,, ആ ഭാഗത്തു നോക്കാന്‍ തന്നെ പേടിയാണ്,, ആശ്രമത്തിലെ ഭജന കഴിഞ്ഞു രാത്രി എത്തേണ്ട സമയം കടന്നിരിക്കുന്നു,, ഇനി ഏതായാലും ഇല്ല,, രാവിലെ പ്രതീക്ഷിച്ചാതി,,, അഭയാര്‍ഥികള്‍ക് തീറ്റ കൊടുത്തിട്ടാകും രണ്ടാളുടേം യാത്ര ഇല്ലേല്‍ അവറ്റകള്‍ പട്ടിണിയാകും, വൈകിട്ട് അമ്മുമ്മ ആശ്രമത്തില്‍ പോകുന്നതിനു മുന്‍പ് വിറക് വാങ്ങണം എന്ന് അമ്മ പറഞ്ഞിരുന്നു നാളെ അമ്മുമ്മ വരുന്നത് വരെ വഴക്ക് തന്നെ,, അവന്‍ കരയുന്നുണ്ട് ആരാന്നു ആയിരിക്കും അഭയാര്‍ഥിയില്‍ ഒരുവന്‍,, അഭയാര്‍ഥികള്‍ എന്ന് അവരെ പൂര്‍ണമായും വിളിക്കാന്‍ പറ്റില്ല,, വളര്‍ത്തുമൃഗങ്ങള്‍,, അതായിരിക്കും ശരിയും,, രണ്ടു പശു,, ഒരു പട്ടി,,,. അതിനെ പട്ടിയെന്ന് വിളിക്കാന്‍ പാടില്ല അവനൊരു പേരൊണ്ട് 'കൈസര്‍ ' അങ്ങനെ വിളിക്കാന്‍ പാടുള്ളു. സ്ട്രിക്ട് ഓര്‍ഡര്‍ അമ്മുമ്മയുടേതല്ല ചേച്ചിമാരുടേത് അമ്മുമ്മയുടെ മൂത്ത മകളുടെ മക്കള്‍,, സ്ഥിരം ആരും ആ വീട്ടില്‍ ഇല്ല,, ഇവരൊക്കെ ഇടയ്ക്ക് വന്നു പോകുന്നവര്‍ ആണ്,, സ്ഥിരം വളര്‍ത്തു മൃഗങ്ങളും അമ്മുമ്മയും, അപ്പുപ്പനും,, പിന്നെ കൊറേ ചെടികളും,, അമ്മുമ്മയും അപ്പുപ്പനും ഇല്ലാത്ത ദിവസം കൈസര്‍ ഓരിയിടും,, ഇത് കേള്‍ക്കുമ്പോള്‍ ഞങള്‍ പിള്ളേര്‍ സെറ്റ് പറയും' അമ്മുമ്മേടെ വീട്ടില്‍ പ്രേതം ഉണ്ട് '' പാവം അവന്‍ അവന്റെ ഉടമസ്തരെ കാണാത്ത കരച്ചില്‍ ആണ്,,, ഇനി ഞാന്‍ ഒരു രഹസ്യം പറയാം,, ഇതുവരെ അമ്മുമ്മ അറിയാത്ത ഞങ്ങള്‍ പിള്ളേര്‍ സെറ്റിന്റെ ഗൂഡ രഹസ്യം നിങ്ങളോട് പറയാം ഇത് മറ്റാരും അറിയണ്ട കെട്ടോ അമ്മുമ്മ പോലും ഒരു എലി വിഷം വാങ്ങി കൈസറിനെ അങ്ങ് തട്ടിയാലോ എന്ന് ഞങള്‍ ചിന്തിച്ചു,, പിന്നെയും പിള്ളേര്‍ അല്ലേ മനസ് അനുവദിച്ചില്ല അടുത്ത ദിവസം പരാതി പോലെ ഞങ്ങള്‍ അമ്മുമ്മയോട് പറഞ്ഞു ' അമ്മുമ്മ കൈസര്‍ നല്ല ഓരിയിടല്‍ ആയിരുന്നു '' മക്കളെ അത് ഇന്നലെ ഞങ്ങള്‍ ബീനേടെ വീട്ടില്‍ ആയിരുന്നു,, അതുകൊണ്ടാണ് അവന്‍ ഓരി ഇട്ടത് അല്ലാതെ പ്രേതോം പൂതോം ഒന്നുമില്ല... പിള്ളേരുടെ ജോലി രാമന്‍ മാമനും ഇഷ്ടപ്പെട്ടു,,, അമ്മുമ്മയുടെ സഹോദരന്‍,,, മാമന്‍ ഞങ്ങളെ അങ്ങോട്ടു വിളിപ്പിച്ചു,, അമ്മുമ്മയുടെ വീടിനടുത്താണ് mamante വീട് ജോലി പുല്ല് പറിക്കല്‍ മുറ്റമടി ഇതൊക്കെ തന്നെ,, ആ വീടിന്റെ പിന്നാമ്പുറത്തു ഒരു ചെമ്പരത്തി ചക്കയുണ്ട്, ചക്ക സീസനില്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനെ വിളിക്കും,, ചക്ക അടക്കല്‍ വാവയാണ് ഏറ്റെടുക്കുന്നത് അവനെ പോലെ മരം കയറാനും പുളിയടിക്കാനും വിഗഗ്ധന്‍ പിള്ളേര്‍ സെറ്റില്‍ ആരും ഇല്ല.. അവന്‍ നയിക്കുന്ന പടയാണ് പിള്ളേര്‍ സെറ്റ് ചക്കയില്‍ ഒരു ഭാഗം ഞങ്ങള്ക് കിട്ടും,, ആ ഏരിയയില്‍ ചെമ്പരത്തി ചക്ക വേറെ ഒരു ഭാഗത്തും എന്റെ ഓര്‍മയില്‍ ഇല്ല, അതുകൊണ്ട് തന്നെ അത്യാവശ്യം വേണ്ടവര്‍ക്ക് കൊടുക്കണം,, കൊതിക്ക് ഒരെണ്ണം അതാണ് കണക്ക്,, ചക്ക അടക്കുന്നതിനിടയില്‍ പിള്ളേരുടെ ആരുടെയെങ്കിലും കാലില്‍ ഒരു മുള്ള് കമ്പി കണ്ടിട്ടുണ്ടാകും അറിഞ്ഞുകൊണ്ടല്ല അറിയാതെ,, അതിനു മരുന്നു വാവ തന്നെ, ഇല ഞെരടി കാലില്‍ വച്ച് തരും എന്ത് ഇലയോ,, അതും ഓര്‍മയില്ല,, ഇടയ്ക്ക് ഒരു മനസാക്ഷിയും ഇല്ലാതെ ചൊറിയെണ്ണം എടുത്ത് ദേഹത്തു ഒരു അടിയും ചൊറിഞ്ഞു മനുഷ്യന്റെ ഊപാട് വരും,, വാവയ്ക് ഒരെണ്ണം കൊടുക്കാം എന്ന് കരുതിയാല്‍ അവനെ കയ്യില്‍ കിട്ടില്ല ഓട്ടത്തിന് മിടുക്കന്‍ ആണ് അവന്‍ ഓട്ടം മാത്രമല്ല,, എറി പന്തിനും,, കല്ലില്‍ ഒരു പേപ്പര്‍ ചുരുട്ടി ഒരു നൂറു റബ്ബര്‍ ചുറ്റി ഞങള്‍ ഓരോന്നിനെ ആയി എറിയും,, വയ്യാത്തവനെ അധികം ഉപദ്രവിക്കാറില്ല അവനു ഉള്ളത് കൂടി ചേര്‍ത്ത് എനിക്ക് തരും ' വാവേ എനിക്ക് വേദനിക്കുന്നുണ്ട് ഞാന്‍ ഈ കളിക് ഇല്ല '' നീ ഈ കളിക് ഇല്ലെങ്കിലും ഞാന്‍ എറിയും '' അതാണ് എന്നെ വിഷമിപ്പിക്കുന്നത്,, ഞാന്‍ എത്ര കരഞ്ഞാലും അവന്‍ എന്നെ മൈന്‍ഡ് ചെയ്യില്ല,, പക്ഷെ വേറെ ആരേലും എന്നെ അടിച്ചാല്‍ അവനു അത് ഇഷ്ടപ്പെടില്ല.. പല തരം കളികള്‍ ആണ് പിള്ളേര്‍ സെറ്റിനിടയില്‍ ഉള്ളത്.


Post a Comment

0 Comments