'പെണ്ണെ എന്നിട്ട് വേണം പനിച്ചു വിറച്ചു കിടക്കാന്‍, അതൊന്നും വേണ്ട... മനുവിന്റെ മറുപടി അവളില്‍ യാതൊരു ഭാവഭേദവും വരുത്തിയില്ല കാരണം ആ ഭാഗത്തു നിന്ന് ഇങ്ങനെയുള്ള പ്രതികരണം ആയിരിക്കും അവള്‍ പ്രതീക്ഷിച്ചത്.
അങ്ങ് ദൂരെ മലമുകളില്‍ മേഘങ്ങള്‍ മേയുന്നതും നോക്കി , കുങ്കുമം ചാലിച്ച സുന്ദരവദനവുമായി വന്നെത്തിയ സന്ധ്യയോടും പരിഭവം പറഞ്ഞു പറഞ്ഞു അവളുടെ ദിനരാത്രങ്ങള്‍ കൊഴിഞ്ഞു വീണു.
കോരിച്ചൊരിയുന്ന മഴയില്‍ നമുക്ക് ഒന്ന് മഴ നനഞ്ഞാലോ എന്ന് ചോദിച്ചു അവള്‍ കുസൃതി ചിരിയോടെ മനുവിനെ നോക്കും...
ഹോസ്പിറ്റലില്‍ പോയ് കിടക്കാന്‍ കൊതി ആയോ പെണ്ണിന് എന്നൊരു മറു ചോദ്യം ചോദിക്കാതെ തന്നെ അവന്റെ മിഴികളില്‍ നിറയും..
ഹോ, ഇങ്ങനെ ഒരു പേടി തൊണ്ടന്‍ എന്നും പറഞ്ഞു അവള്‍ മോളെയുമെടുത്തു ജനല്‍ തുറന്നു മഴ കാഴ്ച കണ്ടു ...
'അച്ഛാ, '
മോളുടെ വിളി കേട്ട് മനു ഉറക്കത്തില്‍ നിന്ന് ഞെട്ടി,
എന്താ മോളെ
അരികില്‍ ഉറങ്ങി കിടന്ന അമ്മു മോള്‍ എഴുന്നേറ്റിരിക്കുന്നു...
അച്ഛാ, മഴ...ജനല്‍ തുറക്ക്, ഒരുനിമിഷം മനുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.. ഇത് ഏറെ കൊതിച്ചവള്‍ ഇന്ന് വെറും ഓര്‍മ്മകള്‍ ആയല്ലോ...
കാത്ത് സൂക്ഷിച്ചു വച്ചു എന്നിട്ടും... കുറുമ്പി, ഒറ്റയ്ക്ക് അവള്‍ ഇപ്പോള്‍ മേഘങ്ങള്‍ക്കിടയിലൂടെ വിലസുന്നുണ്ടാവണം...
അയാള്‍ ആ ജാലകം പുറത്തെ മഴയിലേക്ക് തുറന്നു വച്ചു..മോള്‍ക്ക് അവളുടെ അമ്മയുടെ അതേ ശീലങ്ങള്‍,...
ഒരു തണുത്ത കാറ്റ് ആ അച്ഛനെയും മകളെയും തലോടി കടന്നു പോയി.
അത് തന്റെ രേവതി ആണെന്ന് ഒരു നിമിഷം അയാള്‍ കരുതി പോയ്...
© prajitha anil
0 Comments