രക്തബന്ധം 📀 ഹര്‍ഷ നമ്പ്യാര്‍

rekthabandam-harsha-nambiar


ബന്ധനങ്ങളില്‍പ്പെട്ടൊരാ ബന്ധങ്ങള്‍
സൃഷ്ടിക്കുമീ രക്തബന്ധങ്ങളെ 
പേരിട്ടു ചൊല്ലുന്നതോ കുടുംബം......

പങ്കിട്ടെടുത്തൊരാ പങ്കിനെച്ചൊല്ലി അടിപിടി കൂടുന്ന  ചെറുബാല്യങ്ങള്‍ 
മന്ദസ്മിതങ്ങളായി തള്ളിനീക്കുമ്പോള്‍...
പങ്കിട്ടെടുപ്പുകള്‍ പകിടകളിയായി മാറും നേരം  നെഞ്ചകം വിങ്ങുമായകത്തളങ്ങളെ അറിയാതെ പോകുന്നു.....

പങ്കുവെച്ചൊരാ സ്‌നേഹത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പരിഭവങ്ങളായി മാറിയ കാലങ്ങള്‍ ഓര്‍മ്മയില്‍ തെളിയുമ്പോള്‍ 
തള്ളിമാറ്റപ്പെടലിന്റെ കാലം ചോദ്യങ്ങളുമായി മുന്നില്‍ കൊഞ്ഞനം കുത്തുന്നു....

നാസിക ഖണ്ഡനം ചെയ്യപ്പെട്ടൊരാ ശൂര്‍പ്പണഖയുടെ പരാതിയെ ശിരസിലേറ്റിയ രാവണയുഗവും കഴിഞ്ഞിരിക്കുന്നു...
ഭ്രാതൃ സ്‌നേഹത്തിനായി സ്വയമെരിഞ്ഞ ഹോളികയുടെ കാലവും മറഞ്ഞു....
ഇത് ഗാന്ധിയുടെ കനത്തെയെണ്ണി തിട്ടപ്പെടുത്തി സ്‌നേഹത്തെയളന്നു നല്‍കും കലികാലമതത്രെ...


കവിത



E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

7 Comments

Previous Post Next Post