ഞാന്‍ ദേവു.. ചെറുപ്പം മുതലേ യാത്രകളോട് എനിക്ക് ഇഷ്ടമായിരുന്നു പക്ഷെ വീട്ടിലെ മോശം അവസ്ഥയില്‍ അവയൊക്കെ ആഗ്രഹങ്ങള്‍ മാത്രമായി തീരാനയിരുന്നു എന്റെ വിധി. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത്, സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ച് ഒടുവില്‍ ഒരു ജോലി തേടി ആണ് ഞാന്‍ ആദ്യമായി എറണാകുളം ജില്ലയിലേക് പോകുന്നത്. അതും എന്റെ മുപ്പതാം വയസ്സില്‍... അനുഭവങ്ങള്‍ ആണല്ലോ മനുഷ്യനെ മാറ്റുന്നതും മാറി ചിന്തിപ്പിക്കുന്നതും
എന്നെയും ഒരുപാട് മാറാന്‍ പ്രചോദനം നല്‍കിയത് എന്റെ അനുഭവങ്ങള്‍ ആണ്..
വായനയെയും എഴുത്തിനെയും പ്രണയിച്ചിരുന്ന എനിക്ക് യാത്രകളോടും പ്രണയം ആയിരുന്നു പക്ഷെ കോട്ടയം ജില്ല വിട്ട് ആകെ പോയത് ഇടുക്കി മാത്രം ആണ്. ഇത്രയൊക്കെ ആഗ്രഹങ്ങള്‍ ഉള്ള ഞാന്‍ സ്വന്തം ജില്ല വിട്ട് വേറെങ്ങും പോയിട്ടില്ലാന്ന് പറഞ്ഞാല്‍ ആള്‍ക്കാര് കളിയാക്കും എന്നെനിക്ക് അറിയാം പക്ഷെ ഉള്ളത് പറയാതെ പറ്റില്ലല്ലോ?
പാലായിന്ന് വൈറ്റിലക്ക് ബസ് കയറുമ്പോള്‍ എന്റെ ഒപ്പം ഒരുപാട് സ്വപ്നങ്ങളുമായി എന്റെ മാളുവും കൂടെ ഉണ്ടായിരുന്നു. മാളു അവളെന്റെ കസിന്‍ ആണ് കൂടെ പിറക്കാത്ത എന്റെ കൂടപ്പിറപ്പും എന്റെ മകളും ആയിരുന്നു എനിക്ക് അവള്‍, ഞങ്ങളുടെ രണ്ടാളുടെയും സ്വപ്നങ്ങള്‍ ഒന്നായിരുന്നു ജീവിതം ആസ്വദിക്കണം ഒരുപാട് ബുക്കുകള്‍ വായിക്കണം കുറെ യാത്രകള്‍ ചെയ്യണം.. ഈ സ്വപ്നങ്ങളെല്ലാം ഒരു ബാഗില്‍ നിറച്ച് ഞങ്ങള്‍ വൈറ്റിലക് ബസ് കയറി, ഒരു ജോലി അന്വേഷിച്ചുള്ള ഞങ്ങളുടെ ആദ്യത്തെ യാത്ര
എറണാകുളം എന്താണെന്ന് പോലും അറിയാത്ത ഞങ്ങള്‍ രണ്ടാളും. യാത്രയില്‍ ഉടനീളം എന്റെ ഉള്ളം പിടന്നുണ്ടായിരുന്നു ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികള്‍ എന്താണെന്ന് ഏതാണെന്ന് അറിയാത്ത ഒരു നാട്ടിലേക് ആദ്യമായി പോകുന്നതിന്റെ വേവലാതി... ആ യാത്രയില്‍ ഞാന്‍ എന്നെ തിരിച്ചറിയുകയാരുന്നു ഒരു സ്ത്രീക്ക് ഒറ്റക്ക് ജീവിതത്തോട് പൊരുതാം എന്ന് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു. എറണാകുളം ജില്ല ഞങ്ങളെ കൈവിട്ടില്ല. ആ യാത്രയില്‍ എനിക്ക് നഷ്ടമായ എന്റെ സ്വപ്നങ്ങള്‍ എല്ലാം തിരികെ കിട്ടി. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നല്ലൊരു ജോലി ഒരിക്കലും കൈവിടാത്ത എന്റെ ജീവിത പങ്കാളിയെയും എനിക്ക് തന്നത് ആ യാത്രയിലാണ്. ഒരിക്കലും മറക്കാനോ നഷ്ടമാക്കാനോ കഴിയാത്ത എന്റെ അനുഭവങ്ങള്‍. കൊച്ചിയുടെ മനോഹാരിതയും തിരക്കുകളും സംസ്‌കാരവും വേറിട്ട രുചി വൈഭവവും എനിക്ക് പുതിയ അനുഭവങ്ങളായി. തിരക്കില്ലാത്ത ദിവസങ്ങളില്‍ ഞാന്‍ പുതിയ രുചികള്‍ തേടി അലഞ്ഞു. പുതിയ പുതിയ ആഹാരങ്ങള്‍ ഞാന്‍ കഴിക്കാന്‍ തുടങ്ങി. ഒക്കെയും എന്റെ ആദ്യത്തെ അനുഭവങ്ങള്‍ ആയി
എന്നെ ഏറെ ആകര്‍ഷിച്ചത് രാത്രിയുടെ നിശബ്ദയിലെ തിരക്കേറിയ നഗരത്തിന്റെ കാണാകാഴ്ചകള്‍ ആണ്. കേട്ട് മാത്രം പരിചിതമായ ഫോര്‍ട്ട് കൊച്ചിയും,മറൈന്‍ ഡ്രൈവും, എംജി റോഡും, ഹൈക്കോര്‍ട്ടും, ചങ്ങമ്പുഴ പാര്‍ക്കും, മഹാരാജാസ് കോളേജും അങ്ങനെ അങ്ങനെ എറണാകുളം ജില്ലയിലെ ഓരോ സ്ഥലങ്ങളും എന്റെ ജീവിതത്തെ മാറ്റി മറിച്ചു, ആ നഗരം എനിക്ക് നല്‍കിയത് ഒറ്റക് യാത്ര ചെയ്യാനുള്ള കരുത്തു കൂടിയാണ്... ഇന്ന് ഞാന്‍ സന്തോഷവതിയാണ് ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹങ്ങളൊക്കെ നേടിയെടുത്ത എന്റെ യാത്ര.. എന്നെ ഞാനാക്കിയ ഇടം എന്റെ കൊച്ചി.
© Devu
Tags
യാത്രാക്കുറിപ്പ്

നന്നായിട്ടുണ്ട്. ദേവൂ 👍👍
ReplyDeleteSuper 👍👍
ReplyDelete