അവനില്‍ നിന്നും അവളിലേക്ക് | കവിത | ഷാഫി എസ്

kavitha-avanil-ninnum-avalilekku-shafi-s


കലങ്ങിയ കണ്ണുകളാല്‍ തന്റെ ശരീരമാകെ
പരതിനോക്കിയവള്‍
അവനില്‍ നിന്നും അവളിലേക്കുള്ള യാത്രയിലെ പിന്നാമ്പുറങ്ങള്‍ അസഹനീയമായിരുന്നു.
എങ്കിലും ആത്മസംതൃപ്തി നിറഞ്ഞ മുഖമായിരുന്നൊടുവില്‍ അവള്‍ക്ക്.
പിറന്നത് ആണായിരുന്നു ; വളരാന്‍
കൊതിച്ചത് പെണ്ണായും.
മാനസിക സംഘര്‍ഷത്തിന്റെ ആദ്യ നാളുകള്‍ ; അതു കഴിഞ്ഞുള്ള
സ്‌ത്രൈണതയിലേക്കുള്ള കൂടുമാറ്റം .

ചെറുപ്പത്തിലൊരിക്കല്‍ അമ്മയുടെ
സാരി ചുറ്റി തന്നിലെ പെണ്ണിനെ അറിഞ്ഞവന്‍. 
അച്ഛനുമമ്മയും മാറിമാറി തല്ലിയും
ശകാരിച്ചും ഏകനായി മാറിയ ദിനങ്ങള്‍.
നാട്ടുകാരാല്‍ പരിഹാസമേറ്റു വാങ്ങി ;
എവിടേക്കോ ഒരു ഓട്ടം; ഒരു അതിജീവനത്തിന്റെ ഓട്ടം.
ഒടുവില്‍ ഒരു കൂട്ടം തന്നെത്തന്നെ അവള്‍ക്കു കാണാന്‍ കഴിഞ്ഞു.
തന്നെപ്പോലെ തന്നെ ജീവിക്കാന്‍
കൊതിക്കുന്നവര്‍ ;
അവനില്‍ നിന്നും അവളിലേക്കുള്ള
പ്രയാണം സാധ്യമാക്കിയവര്‍.
അവളെ വാരിപ്പുണര്‍ന്നവര്‍
അവനില്‍ നിന്നും അവളിലേക്കുള്ള

യാത്രയില്‍ കരുത്തു നല്കിയവര്‍....
അവളുടെ കണ്ണില്‍ നിന്നും
ആനന്ദത്തിന്‍ കണ്ണീര്‍ പൊഴിഞ്ഞു.
'ഞങ്ങള്‍ക്കും ഇവിടെ ജീവിക്കണം ' -
എന്നവളുടെ ശബ്ദം അവിടമാകെ വേരുറച്ചു നിന്നു.
© shafi s

Post a Comment

1 Comments

  1. പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള പരിവർത്തനപ്പെടൽ കേവലമൊരു ജൈവശാസ്ത്ര മാറ്റമല്ല അത് അടക്കിപ്പിടിച്ച മാനസികാവസ്ഥകളുടെ നിലയ്ക്കാത്ത
    പരിവർത്തനം കൂടിയാണ് -

    ReplyDelete