മുറി(വു)കള്‍ | കവിത | സുനി

KAVITHA-SUNI-E-DELAM-MURIVUKAL


ന്നുമില്ല
എന്ന തോന്നലില്‍നിന്നാണ്
ഞാനിത്രമാത്രം
മുറികളുള്ള വീടുണ്ടാക്കിയത്.

ചാലുകീറി
ഒരേ ചായമിട്ട മുറികള്‍
എന്റെ ആഴത്തിലുള്ള
അനുഭവങ്ങളാണ് 

എന്റെ മുറികള്‍
എന്റെ മുറിവുകളാണ് 
അതിനാലാണ്
എല്ലാ മുറികള്‍ക്കും 
ഒരേ നിറം തേച്ചതും
ആഴത്തില്‍
ചാലുകീറി അതിരിട്ടതും.

മുറികളിലെ
ചുമരുകളിലെല്ലാം
ഒട്ടിച്ചുവച്ച ചിത്രങ്ങള്‍
എന്റെതു തന്നെയാണ്
ആരും തിരിച്ചറിയാത്ത
അപൂര്‍ണ്ണമായ
ഭ്രാന്തന്‍ ചിന്തകളാണ്.

ഇനിയും
ബാക്കിയുണ്ട്
പുതിയ മുറികള്‍ക്കായ് 
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്
മുറികളുണ്ടാക്കാനാണ് 
മുറിവുകള്‍ക്കായുള്ള മുറികള്‍.
---------------------------
© SUNI

Post a Comment

1 Comments