മഴ | കവിത | ശിവന്‍ തലപ്പുലത്ത്

sivan-thalappulath-malayalam-poem


ഴ ചിലപ്പോള്‍ അങ്ങിനയാണ്
ആര്‍ത്തലച്ചു കടന്നു വരും
സങ്കടത്താല്‍
കെട്ടിപിടിച്ച്
അലമുറയിട്ട് കടന്നുപോകും
എല്ലാവരും കുളിച്ചു വിശുദ്ധി 
വരുത്തി എന്നുറപ്പാക്കും
ചിലപ്പോള്‍ മുഖം കറുപ്പിച്ച് 
പൊട്ടാറായ മണ്‍ ചിറപോലിങ്ങനെ
കറുത്ത് തുടുത്ത്
കാത്തിരിക്കും
അന്നേരം നമുക്കെല്ലാര്‍വര്‍ക്കും
മൂന്ന് നേരം അതാഴമായിരിക്കും
എന്താ ഈ മഴയുടെ മുഖത്തൊരു 
സന്തോഷവുമില്ലല്ലോ എന്ന് മൂന്നും 
കൂട്ടി മുറുക്കി തുപ്പി ഉമ്മറ കോലായില്‍ 
കാലും നീട്ടിയിരുന്നു അമ്മൂമ്മ ചോദിക്കും 
നേരം ഇരുട്ടായിട്ടും ഉറങ്ങറായില്ലേ 
എന്ന് ചീവീട് കുശലം ചോദിക്കും
മൊത്തം ഇരുട്ടായവര്‍ക്ക് വെളിച്ചം വീശി
അന്നേരം മിന്നാമിനുങ്ങു വരുന്നുണ്ടായിരിക്കും.
--------------------------
© sivan thalappuath

Post a Comment

1 Comments

  1. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചമെങ്കിലും പകരാൻ ഈ മഴയ്ക്ക്ആയല്ലോ.എ കെ ശശി വെട്ടിക്കവല 👌

    ReplyDelete