മുനിഞ്ഞ് കത്തി വെട്ടം
പരത്തിയ പാനീസ്
വിളക്കുകള്‍ പ്രണയിച്ചത്
ആകാശ ചുംബനങ്ങളേറ്റ്
അടര്‍ന്ന് വീണ
നിലാവെളിച്ചത്തെയാണ്.
ഓരോ തിരിനാളത്തിലും
ചിരിയുണ്ട്, പകയുണ്ട്,
സ്വപ്നങ്ങള്‍
നിലവിളിച്ചലറാറുണ്ട്
ഞാന്‍ എന്ന നാളം
എരിഞ്ഞമര്‍ന്നാലും
നീയെന്ന ദീപം തിളങ്ങണം.
ഓരോ വരാന്തപ്പടിയിലും.
നിലാവിനെ കോരിയെടുത്ത്
നിന്‍ ചില്ലുകൂട്ടിലടയ്ക്കണം.
നിറയുന്ന കണ്ണിനും
അടയുന്ന ഒച്ചയ്ക്കും
തിരിഞ്ഞു നോക്കാനാവാതെ
ഞാനും.
........................
© SAJI V DEV
1 Comments
Super👍👍👍
ReplyDelete