(നാടോടി താളത്തില്‍)
--------------------------------
പാടേ ചിരിക്കുന്നപനയോല ക്കുടയിലായി
പുളി വാറന്‍ ഉറുമ്പുകള്‍ മുട്ടയിട്ടു
ഉളുത്തു പൊടിഞ്ഞൊരാ
അമ്മാവന്‍ നായര് കുട പോലെ
മൂലയില്‍ ഒടിഞ്ഞിരുന്നു
ചെറുമെത്തി പെണ്ണിന്റെ
കണ്ണീരു വീണിട്ടു
കരിനിലമാകെ കുതിര്‍ന്നിരുന്നു പണ്ട് നാട്ടിന്‍ പുറങ്ങളില്‍
അമ്മാവന്‍ കാട്ടിയ ഘോഷങ്ങളത്രെയും
കവലയിലെ ആല്‍ മരം മാത്രമോര്‍ത്തു.
കോരന്റെ മക്കളെ കൂട്ടിയടുക്കി,
ചാട്ട വാറിട്ടു മുറുക്കി,
നുകം കൊണ്ട് കുത്തി
നുകം കൊണ്ടു കുത്തി ,
ആലിന്റെ പത്തലില്‍
കെട്ടി വരിഞ്ഞു ,
വട്ടത്തില്‍ ചുറ്റി ചുഴറ്റിയടിച്ചു,
കോരന്‍ , വെറും കഴുത,
തടിമിടുക്കുള്ളൊരു കാള, ഹ ഹ ഹ ,
വെറും പോത്ത് ,
ചാട്ടയ്ക്കടിക്കാം
ചിരവയ്ക്കു കുത്താം ,
മുറ്റത്തു കുഴി കുത്തി ഊട്ടാം
ഉടമകള്‍ ഞങ്ങള്‍
അടിമകള്‍ നിങ്ങള്‍ ,
അമ്മാവനമ്മാവന്‍
ആര്‍ത്തു വിളിച്ചു..
നേരം കറുത്താല്
വെച്ചു കെടത്താന്‍
നിറമുള്ള ചെറുമത്തി
പെണ്ണ് വേണം,
നേരം വെളുത്താല് ,
കോണനുടുത്താല് ,
ചെറുമത്തി പെണ്ണുങ്ങള്‍
മാറി നടക്കണം,
മാറ് കാണിക്കണം,
മാറ് കാണിക്കണം, മാറി നടക്കണം
ഇന്ന് കാലം മാറി ,
അമ്മാവനാണേ വീണും പോയി
കടമുണ്ട് വേണോ ?
അങ്ങേലെ പറയന്‍ ആരാഞ്ഞു
പണമില്ല, പറയാ,
എന്നാലും നിന്റെ നിലയൊന്നു
ഓര്‍ക്കെടാ പരമാ ....
പറയന്‍ പറഞ്ഞു ,
നാടാകെ മാറി, നയമൊക്കെ മാറി
ജാതിയില്ല മതമില്ല
നമ്മളിനി കമ്മ്യൂണിസ്റ്റ്കള്‍,
ഭരിക്കുന്നതാരാ,
കോരന്റെ മോനാ ,
ഉരുക്കിന്റെ കരുത്താ,
മാടമ്പിത്താരേ നീയൊക്കെ തീര്‍ന്നു,
മാടമ്പിത്താരേ നീയൊക്കെ തീര്‍ന്നു,
നീ പോടാ കോരാ,
അതിമോഹം വേണ്ടാ..
കേന്ദ്രത്തിലാരാ ,
നമ്മന്റെ ആളാ,
ഹിന്ദൂന്റെ ഭരണാ,
ചോത്തണ്ടിനി വേണ്ടാ,
കൂത്തണ്ടിനി വേണ്ടാ,
നീ കൂട്ടത്തില്‍ പോയി പറഞ്ഞേക്ക്.
അമ്മാവനങ്ങനെ മൂളി...
ഹിന്ദുവെന്നാല്‍, നായരല്ല ,
ചോവനല്ല, വെറും വാത്തിയല്ല.
മാരാരും ചാന്നാരും
ഞമ്മനും ഹിന്ദു.
നീയോടാ പറയാ ഹിന്ദു ,
അയ്യേ , നീയോടാ ചാന്നാ ഹിന്ദു ?
തെക്കേലെ ചോവന്‍ ഓടിയടുത്തു.
അന്നേരം, ആ നേരം
വീടിന്റെ മേലൊരു
കാക്ക ഇരുന്നു കരഞ്ഞു
കോരനെറിഞ്ഞു,
ചോവനെറിഞ്ഞു,
നായരെറിഞ്ഞു ,
ആശാരി ,പൂശാരി ,
നങ്യാര് , നമ്പ്യാര്
ഒക്കെ എറിഞ്ഞു.
എറിയെടാ അവനെ,
അടിയെടാ അവനേ,
അങ്ങേപ്പുരയിലെ
അച്ഛന്‍ കുഞ്ഞാരു ആര്‍പ്പു വിളിച്ചു. .
അയ്യട ചോവാ നീയെപ്പ വന്നു ?
ഒരു മൂച്ചിലമ്മാവന്‍ ആരാഞ്ഞു.
ഞാനിന്നു ചോവച്ചെറുക്കനല്ല ,
ആ പഴയ ചെറുമന്‍ ചെറുക്കനല്ല ,
മൊയലാളിയാ മൊയ്‌ലാളി,
കേട്ടോടാ നായരെ..
നീയൊക്കെ വെറും തൊഴിലാളി ...
മൂത്തോരെ നമ്മളും തൊഴിലാളിയാ
കോരന്‍ ചിണുങ്ങി
കോരന്‍ പിണങ്ങി,
കോരന്‍ നടുങ്ങി ,
നീ വെറും വേലന്‍ ,
പെരും കറുപ്പന്‍
നീ വെറും വേടന്‍ മലങ്കാടന്‍
കോരന്‍ കരഞ്ഞു ,
പാവം ,നിന്നു പുകഞ്ഞു.
അപ്പൊ കായുണ്ടെ ജാതി വേണ്ടേ , ഹ ഹ ഹ
കിട്ടിപ്പോയി , കോരന്‍ ചിരിച്ചു.
കേള്‍ക്കെടാ കോരാ ,
കേള്‍ക്കെടാ കോരാ ,
കാക്കകള്‍ രണ്ടുണ്ട് ,
കായുള്ള കാക്കയും ,
കായില്ലാ കാക്കയും ,
കായുള്ള കാക്ക,
നമ്മന്റെ കാക്ക ,
കായില്ലാ കാക്ക ബലിക്കാക്ക,
തെക്കേലെ അച്ചായന്‍ ,
മാനത്തു നോക്കി പറഞ്ഞു വെച്ചു.
എനിക്കും കായുണ്ടാക്കണം ,
കായുണ്ടാക്കിട്ടു?
മൊയ്ലാളിയാവനം ,
മൊയ്ലാളിയായിട്ടു ?
നായരുടെ മോനെ തല്ലിയൊടിക്കണം ,
ചോവന്റെ മോനെ ചെകിട്ടത്തടിക്കണം ,
കോയേനെയും ബീരാനേം
തോട്ടിക്കു കുത്തണം,
നമ്പൂരി പെണ്ണിനെ വെച്ചു കിടത്തണം,
നായരുടെ പെണ്ണിനെ
വേലയ്ക്ക് നിര്‍ത്തണം ,
പറയക്കൊടിയാകെ മേലാള
പെണ്ണുങ്ങള്‍ പെറ്റു പരത്തട്ടെ , ഹ ഹ ഹ
കോരന്‍ പുകഞ്ഞു,
നായരുടെ നെഞ്ചൊന്നെരിച്ചു,
തമ്പൂരിക്കണ്ണില്‍ ഇരുട്ടു കയറി ,
കൊച്ചച്ചന്‍ ഓടി , വലിയച്ചനോടി ,
അരമനയാകെ ഇരുണ്ട് കറുത്തു
നാടാകെ മാറി , നയമൊക്കെ മാറി ,
എന്നിട്ടും നിന്റെ പകയിലൊരു
വിടവില്ല , ചെറുമാ ,
ചെറുമന്‍ ചിരിച്ചു ,
ചെറുമന്‍ ചിരിച്ചു.
ചെറുമന്റെ മോനൊരു പല്‍പ്പു
പണ്ട് ഇംഗ്ലണ്ടില്‍ പോയി പഠിച്ചു ,
എന്നിട്ടു വന്നപ്പോ
നാറിയ നായരേ നീയെന്താ ചെയ്‌തേ ,
തമ്പൂരിത്താരേ നീയെന്താ ചെയ്‌തേ,
ചോവന്‍ ചിരിച്ചു,
ഞമ്മന്റെ പല്‍പ്പു
ഈഴവ പല്‍പ്പു.
ഈഴവ പല്‍പ്പുവല്ല ,
ഡോക്ടര്‍ പല്‍പ്പു,
കോരന്‍ തിരിഞ്ഞു ,
ചോവന്‍ വിളറി .
ഓമനയായൊരു എന്‍ പിഞ്ചു കുഞ്ഞിനെ ,
കാടന്റെ മോനെന്നു വിളിച്ചില്ലെടാ നീ,
നായരേ, നമ്പൂരി,
മറക്കില്ല ഞാന്‍,
പൊറുക്കില്ല ഞാന്‍.
പണ്ട് മുല മുറിച്ചെറിഞ്ഞൊരു നങ്ങേലി
പെണ്ണിനെ ഓര്‍മ്മയുണ്ടോ,
നീറുന്നുണ്ട് , നെഞ്ചിലിന്നും നീറുന്നുണ്ട്
എന്റെ തന്തയും
തന്തേടെ തന്തയും ,
നിനക്ക് പൂട്ടിയടിച്ചു
നടന്നവരാണെന്നു
വീമ്പ് പറഞ്ഞില്ലേ നീ
വീമ്പു പറഞ്ഞില്ലേ നീ ,
നുമ്മന്റെ കിടാത്തി ,
റാങ്കൊന്ന് വാങ്ങി, ,
മാടമ്പി- മരവാഴയൊന്നിച്ചു കൂടി
അവര്‍ ഒന്നിച്ചു കൂവി,
നുമ്മന്റെ കിടാത്തി
അവര്‍ ഒന്നിച്ചു കൂവി,
നുമ്മന്റെ കിടാത്തി
ഗോളൊന്നു നേടി
ജാതിപറഞ്ഞവര്‍ ഒന്നിച്ചു കൂടി
അവര്‍ ഒന്നിച്ചു കൂവി ...
അടിയാന്റെ ഉള്ളില്
കുടിപ്പക കത്തിക്കും
മാടമ്പിത്താരുടെ മുടിയാട്ട്
വല്ലാത്ത തീയാട്ട്,..
കോരന്‍ അലറി,
മാടമ്പി നാവിനു എല്ലില്ലാ നാളോളം
പക നിന്നു കത്തും ,
ജാതിപ്പക നിന്നു കത്തും,
ജാതിപ്പക, തീണ്ടപ്പക,
കുടിപ്പക , കൊടിച്ചിപ്പക
നീയും തുലയണം
നിന്റെ മക്കളും തുലയണം,
നീയൊക്കെ തെണ്ടണം,
തെണ്ടി മരിക്കണം ...
കോരനമറി, ജാതി പറയും ,
ഞങ്ങള്‍ ജാതി പറയും ,
മോലാളി യായിട്ട്
മേലാളരായിട്ടു ജാതി പറയും.
നന്നല്ല ,നന്നല്ല , ഈ പോക്ക് നന്നല്ല,
ദൂരെയിരുന്ന് ആരോ പറഞ്ഞു.
വേലിപ്പുറത്ത്,
ചൂളയ്ക്കകത്തു എല്ലാരുമൊന്നാ...
നായരും നമ്പൂരിയും ,
തീയനും വേടനും വേലനും
വാത്തിയും പറയനും കുറവനും
കാക്കയും ഒന്നാണെ......
വേലിക്കകത്തു , വീടിന്റെയുള്ളില്‍
മാടമ്പിക്കിന്നും തണ്ടാണേ
ഉള്ളി തൊലിച്ചാല്
ഉള്ളിന്റെ ഉള്ളില് ജാതിയാണേ ,
ജാതിയാണേ..
കോരന്റെ ഉള്ളില്
കുടിപ്പക കത്തിക്കും
മാടമ്പിമാരുടെ താരാട്ട്
തീരാതെ പകയൊന്നും
ഒടുങ്ങില്ല നാട്ടാരേ,
ജാതി മറക്കണം ,
പറയാന്‍ എളുപ്പാ ,
ജാതി മറക്കണം ,
പറയാന്‍ എളുപ്പാ,
കാലം തുല്യത പറയുമ്പോഴും
കോരന് തുല്യത ഇല്ലല്ലോ
ഇല്ലല്ലോ ഇല്ലല്ലോ.
കോരന് വേണം ബഹുമാനം ,
ചേറില്‍ ഇറങ്ങിയ
കോരന് വേണം ബഹുമാനം
അത് വരെ അതു വരെ.
ആരും മറക്കില്ല മാളോരെ.
ജാതി മറക്കില്ല മാളോരെ
മാടമ്പി തീയാട്ട് നിര്‍ത്താതെയാരും
ജാതി മറക്കില്ല മാളോരെ,
ജാതി മറക്കില്ല മാളോരെ
അന്നു വരെ , അന്നുവരെ
ജാതിപ്പക നിന്നു കത്തും ,
ജാതിപ്പക നിന്നു കത്തും
ഒടുക്കം പുര നിന്നു കത്തും ...
എല്ലാരും കത്തും...
ജാതിപറഞ്ഞവര്‍ ഒന്നിച്ചു കൂടി
അവര്‍ ഒന്നിച്ചു കൂവി ...
അടിയാന്റെ ഉള്ളില്
കുടിപ്പക കത്തിക്കും
മാടമ്പിത്താരുടെ മുടിയാട്ട്
വല്ലാത്ത തീയാട്ട്,..
കോരന്‍ അലറി,
മാടമ്പി നാവിനു എല്ലില്ലാ നാളോളം
പക നിന്നു കത്തും ,
ജാതിപ്പക നിന്നു കത്തും,
ജാതിപ്പക, തീണ്ടപ്പക,
കുടിപ്പക , കൊടിച്ചിപ്പക
നീയും തുലയണം
നിന്റെ മക്കളും തുലയണം,
നീയൊക്കെ തെണ്ടണം,
തെണ്ടി മരിക്കണം ...
കോരനമറി, ജാതി പറയും ,
ഞങ്ങള്‍ ജാതി പറയും ,
മോലാളി യായിട്ട്
മേലാളരായിട്ടു ജാതി പറയും.
നന്നല്ല ,നന്നല്ല , ഈ പോക്ക് നന്നല്ല,
ദൂരെയിരുന്ന് ആരോ പറഞ്ഞു.
വേലിപ്പുറത്ത്,
ചൂളയ്ക്കകത്തു എല്ലാരുമൊന്നാ...
നായരും നമ്പൂരിയും ,
തീയനും വേടനും വേലനും
വാത്തിയും പറയനും കുറവനും
കാക്കയും ഒന്നാണെ......
വേലിക്കകത്തു , വീടിന്റെയുള്ളില്‍
മാടമ്പിക്കിന്നും തണ്ടാണേ
ഉള്ളി തൊലിച്ചാല്
ഉള്ളിന്റെ ഉള്ളില് ജാതിയാണേ ,
ജാതിയാണേ..
കോരന്റെ ഉള്ളില്
കുടിപ്പക കത്തിക്കും
മാടമ്പിമാരുടെ താരാട്ട്
തീരാതെ പകയൊന്നും
ഒടുങ്ങില്ല നാട്ടാരേ,
ജാതി മറക്കണം ,
പറയാന്‍ എളുപ്പാ ,
ജാതി മറക്കണം ,
പറയാന്‍ എളുപ്പാ,
കാലം തുല്യത പറയുമ്പോഴും
കോരന് തുല്യത ഇല്ലല്ലോ
ഇല്ലല്ലോ ഇല്ലല്ലോ.
കോരന് വേണം ബഹുമാനം ,
ചേറില്‍ ഇറങ്ങിയ
കോരന് വേണം ബഹുമാനം
അത് വരെ അതു വരെ.
ആരും മറക്കില്ല മാളോരെ.
ജാതി മറക്കില്ല മാളോരെ
മാടമ്പി തീയാട്ട് നിര്‍ത്താതെയാരും
ജാതി മറക്കില്ല മാളോരെ,
ജാതി മറക്കില്ല മാളോരെ
അന്നു വരെ , അന്നുവരെ
ജാതിപ്പക നിന്നു കത്തും ,
ജാതിപ്പക നിന്നു കത്തും
ഒടുക്കം പുര നിന്നു കത്തും ...
എല്ലാരും കത്തും...
-----------------------------------
© arun kumar
7 Comments
കുടിയൊഴിക്കൽ പോലെ മനോഹരമായ കവിത. മനുഷ്യർ ഇതൊന്ന് വായിച്ചിരുന്നെങ്കിൽ ചിന്തയ്ക്കൊരു വെളിവ് വന്നിരുന്നുവെങ്കിൽ? അഭിനന്ദനങ്ങൾ അരുൺജി.ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ.
ReplyDelete🙏🙏🙏🥰
ReplyDeleteവാക്കുകൾ 👍👍👍👍👍
ReplyDeleteനല്ല വാക്കുകൾക്ക് നന്ദി
ReplyDeleteമനോഹരമായ കവിത
ReplyDeleteനല്ല വരികൾ അഭിനന്ദനങ്ങൾ
ReplyDeleteഈ കവിതയ്ക്ക് അഭിപ്രായം പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല. ഇന് നടക്കുന്ന ജാതിക്കൊലപാതകങ്ങൾക്ക് നേരെയുള്ള ചട്ടവാറു പോലെയാണ് ഈ വരികൾ... ശക്തവും തീവ്രവുമായി ചോദ്യങ്ങൾ തൊടുത്തിരിക്കുന്നു.
ReplyDelete