ഉപ്പ് | മനു കൈരളി

manu-kairali-kavitha


ക്കെയും കഴിഞ്ഞു പോകുന്നു. 
എല്ലാ നിമിഷങ്ങളും. 
സങ്കടം 
ഒരു പുഴപോലെയൊഴുകുന്നു 
നിലയ്ക്കുന്നില്ല. 
ചിരി ഒരു കടല്‍ത്തിര പോലെ 
അടിച്ചു കയറുന്നു 
ആവര്‍ത്തിയ്ക്കുന്നു. 
ഒന്നിനെയും 
പിടിച്ചുനിര്‍ത്താനാവാതെ 
വിഷമിച്ചു കൊണ്ടേയിരിക്കും 
ഹൃദയം. 
അവസാനം കാത്തിരിയ്ക്കുന്നു 
മടുക്കുന്നു. 
വേഗത്തില്‍ 
ശ്വാസമൊഴിഞ്ഞെങ്കിലെന്ന് 
പ്രത്യാശിയ്ക്കുന്നു. 
തീ തുപ്പുന്നതുപോലെ 
വേദന ചുമയ്ക്കുന്നു. 
കഴിയുന്നില്ല. 
കരുത്ത് 
എവിടെയാണ് 
ചോര്‍ന്നു പോകുന്നത് 
സങ്കടങ്ങളുടെ 
മണല്‍ത്തരികള്‍ 
തൊണ്ടയിലൂടരിച്ചിറങ്ങുന്നു. 
ഒരു നാരങ്ങാവെള്ളം 
കൊണ്ട് തണുപ്പിയ്ക്കാനാകുമോ 
ഈ ചൂട് 
ഉപ്പെനിയ്ക്ക് 
പനിയ്ക്കുമ്പോള്‍ തരാന്‍ 
നീയുണ്ടാകുമെന്ന
പ്രത്യാശയില്‍ 
വീണ്ടുമെനിയ്ക്ക് 
ജീവിതത്തിന്റെ 
അപസ്മാരമിളകുന്നു...
_____________
© manu kairali

Post a Comment

1 Comments