പുസ്തകങ്ങള്‍ക്ക് എന്ത് മണമാണ് . അത് ആസ്വദിച്ച് കൊണ്ട് ഞാനെന്റെ സഞ്ചാരം തുടരുകയാണ്.
കഥകളുടെ വസന്തലോകത്തേക്ക് എന്നെ ആകര്‍ഷിച്ച പുസ്തകമാണ് യുവ എഴുത്തുകാരന്‍ ആയ കെ.എസ് രതീഷിന്റെ കേരളോത്പത്തി എന്ന 13 കഥകളടങ്ങിയ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കഥാസമാഹാരം.
കഥകള്‍ എഴുതാന്‍ തുടങ്ങുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം.
എങ്ങനെയാണ് ഒരു കഥ പരുവപ്പെടുക എന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ നമുക്ക് പറഞ്ഞുതരികയാണ് കഥാകാരന്‍.
വാസ്തവത്തില്‍ കരഞ്ഞു പോകാതിരിക്കാനാണ് ഞാനിങ്ങനെ കളവുകള്‍ എഴുതി വയ്ക്കുന്നത്.
അതിലൊക്കെ കഥയുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. കേരളോത്പത്തി വായിക്കുന്ന നിങ്ങളും അതിന് വാശി പിടിക്കരുത് എന്ന് ആമുഖത്തില്‍ കഥാകാരന്‍ പറഞ്ഞു വയ്ക്കുന്നു എങ്കിലും വായനക്കാരന് ഓരോ കഥകളും ആസ്വാദ്യതനല്‍കുന്നുണ്ട്.
പുസ്തകം തുറന്ന് ആദ്യ കഥയായ
വാമനജയന്തിയിലേക്കെത്തുമ്പോള്‍ വാമനന്റെ
നിസ്സഹായതയുടെ
ഉള്ളു കത്തല്‍
ചില കുടുക്കുകളാണ് എന്ന് പറയുകയാണ്.
ഉങ് എന്ന കഥയിലൂടെ പൊങ്ങച്ചതിന്റെ പ്രതീകമായി നഗരങ്ങളില്‍ ഉയരുന്ന ഫ്‌ളാറ്റുകള്‍ പിന്നീട് അനധികൃതമാകുമ്പോള്‍ പൊളിക്കപെടുന്ന അവസ്ഥയില്‍ അസ്തിത്വം തേടി പോകേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ ഉണ്ണികൃഷ്ണന്റെ ചോദ്യങ്ങളിലൂടെചൂണ്ടി കാട്ടുന്നുണ്ട്.
ഉഷാര്‍ത്തവിചാരത്തില്‍ ഉഷ എന്ന കഥാപാത്രത്തിലൂടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് രാക്ഷ്ട്രിയ ബോധം പണയപെടുത്തുന്നതിനെയും റേഷന്‍ കാര്‍ഡിന്റെ തിരിവിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് പോലും അയിത്തം കല്‍പ്പിക്കുന്നതും കഥാകാരന്‍ രസകരമായി കാട്ടിത്തരുന്നു.
പാലായനത്തിലെ കരിങ്കോഴികള്‍ എന്ന കഥയിലെ രണ്ടില്‍
ഞങ്ങള്‍ക്കും ഈ മണ്ണിലവകാശമുണ്ട് എന്ന് ശൈഖ് പറയുമ്പോള്‍ പാലായനം ചെയ്യപെടുന്നവന്റെയും,പൗരത്വത്തിന്റെ പേരില്‍ അകപ്പെട്ടു പോകുമോ എന്ന് ഭയക്കുന്നവരുടെയും ചിത്രം അറിയാതെ വായനക്കാരന്റെ മനസ്സില്‍ തെളിഞ്ഞു പോകുന്നുണ്ട്.
വോള്‍ഗയിലെ വാടകമുറികളിലൂടെ കടന്നു പോകുമ്പോള്‍ പട്ടിയാന്‍ എന്ന കഥാപാത്രത്തിന്റെ തകര്‍ച്ച ഇന്നും നമുക്ക് മുന്‍പില്‍ കാണുന്ന സാമ്പത്തിക പരാധീനത കളുടെ വേലിയേറ്റവും വേലിയിറക്കവുമാകുന്നു.
ഓരോ കഥകളും വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥയുടെ ഗൗരവം ഒട്ടും ചോര്‍ന്നുപോകുന്നുമില്ല എന്നതില്‍ കഥാകൃത്ത് വിജയിച്ചിരിക്കുന്നു.
രതീഷിന്റെ കഥകളില്‍ ജീവിതത്തിന്റെ നൊമ്പരമുണ്ട്,പ്രണയത്തിന്റെ മധുരമുണ്ട്.ഓരോകഥയിലും സംഭാഷണ ശൈലികളില്‍ ഗ്രാമത്തിന്റെ നിഷ്‌കളങ്കതയുണ്ട്.

കഥകള്‍ തേടി നാം അലയുമ്പോള്‍ ഇങ്ങനെയും കഥകള്‍ രൂപപ്പെട്ട് നമ്മെ കാന്തികവലയത്തില്‍ ആക്കാമെന്ന് മലയാളത്തിന്റെ യുവ കഥാകൃത്ത് രതീഷ് പറയാതെ പറഞ്ഞു വയ്ക്കുന്നത് കഥാലോകത്തിന് ഏറെ പ്രതീക്ഷ വകവയ്ക്കുന്നു.
----------------------------------
© reji v greenland
5 Comments
വായിക്കാൻ പ്രചോദനം നൽകുന്ന റിവ്യു
ReplyDeleteവളരെ നല്ല അവലോകനം.പുസ്തകം വായിക്കാൻ തോന്നുന്നു
ReplyDeleteവിശദമായി കഥകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. നല്ല വിവരണം
ReplyDeleteരതീഷിൻ്റെ കഥകൾ എല്ലാം മനോഹരം ആണ്.റെജിയുടെ പരിചയപ്പെടുത്തൽ ഇഷ്ട്
ReplyDeleteKeralothpathi vaayichu.kollaam.bookreview good
ReplyDelete