സങ്കല്പം | രാജു കാഞ്ഞിരങ്ങാട്

raju-kanjirangadu-kavitha


നിന്നെ ഞാന്‍ കണ്ടതില്‍ പിന്നെയെന്‍ -
കണ്ണിന്
എന്തു വെളിച്ചമെന്നറിയുന്നു ഞാന്‍ സഖി
നിന്നെ ഞാന്‍ കേട്ടതില്‍ പിന്നെയെന്‍ കാതിന്
എന്തു തെളിച്ചമെന്നറിയുന്നു ഞാന്‍സഖി

നിന്നെ കണ്ടതില്‍ പിന്നെയെന്‍ ജീവനില്‍
എന്തെന്തു മാറ്റങ്ങളെന്നോ സഖി
കണ്ടപ്പൊഴെ നിന്നെ കൊണ്ടതാണല്ലൊ ഞാന്‍
തൊടാതെ തൊട്ടിരിപ്പാണല്ലൊയെന്നും നാം

നീ കണ്ണടയ്ക്കുമ്പോള്‍ രാത്രി വന്നെത്തുന്നു
നീ കണ്‍തുറക്കുമ്പോള്‍ പകലോനുണരുന്നു
ഏതു കനവിലും ഏതു നിനവിലും
നാം രാഗശയ്യയില്‍ കവിത മൂളീടുന്നു

കെട്ടടങ്ങാത്തൊരു കനലാണ് പ്രേമം
കൊട്ടിയടയ്ക്കുവാന്‍ കഴിയാത്ത വാതില്‍
ഏതു കാലത്തിനുമപ്പുറത്താണു നീ
എന്നെന്നുമെന്നിലെ സങ്കല്പമാണു നീ...
--------©rajukanjirangad-------------

Post a Comment

0 Comments