ഇരുട്ടിലെ
ഇരുണ്ട ഭൂതങ്ങള്‍
ചൂരല്‍ ചുഴറ്റി
മിണ്ടരുത്.....
മിണ്ടിയാല്‍......??
തെറിച്ചവള്‍...
ചോദിക്കരുത്..... ചോദിച്ചാല്‍......??
അഹങ്കാരി......
ചൂണ്ടരുത്......
ചൂണ്ടിയാല്‍........??
പിഴച്ചവള്‍.....
ചൂരല്‍ മുരള്‍ച്ചയില്‍ നീലിച്ച നാഗം
അനുസരണ...
ഇരുളിന്റെ ഈണം
അനുസരിച്ചാല്‍....??
ഉത്തമം...
ഹാ..
ഭാരത സ്ത്രീകള്‍ ഭാവശുദ്ധി.
6 Comments
നന്ദി.....
ReplyDeleteSuper👍👍
ReplyDeleteനന്ദി...
Delete❣️❣️❣️❣️
ReplyDelete👌👌👌
ReplyDeleteമാറ്റം നമ്മളിൽ നിന്നുണ്ടാവണമെന്നാണ്... എന്നാൽ നമ്മുടെ വീട്ടുകാർ മാറരുത് എന്ന് ചിന്തിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. കവിത വായിച്ചു. ഇഷ്ടപ്പെട്ടു. കാഴ്‌ചപ്പാടുകൾ മാറട്ടെ. ഇനിയും എഴുതൂ.
ReplyDelete