പബ്ജി: ബസ്സിൽ നിന്ന് ചാടാൻ വിദ്യാർത്ഥിയുടെ ശ്രമം


മാവേലിക്കര

മൊബൈലിൽ പബ്ജി ഗെയിമിൽ മുഴുകിയിരുന്ന വിദ്യാർത്ഥി സ്വകാര്യ ബസ്സിന്റെ ഡോർ തുറന്ന് ചാടാൻ ശ്രമിച്ചു.

രാവിലെ പത്തിന് മാവേലിക്കര - ചാരുംമൂട് റൂട്ടിൽ സർവീസ് നടത്തു സ്വകാര്യ ബസ്സിലായിരുന്നു സംഭവം.

കല്ലുമലയിലുള്ള കോളേജിലെ വിദ്യാർത്ഥി സ്റ്റോപ്പിൽ ബസ് നിർത്തി, മറ്റ് സുഹൃത്തുക്കൾ ഇറങ്ങിയിട്ടും ഗെയിമിൽ മുഴകിയിരിക്കുകയായിരുന്നു. എന്നാൽ ബസ് സ്റ്റോപ്പിൽ നിന്നും മുന്നോട്ടെടുത്തപ്പോൾ സ്ഥലകാലബോധം വന്ന വിദ്യാർത്ഥി പിൻവശത്തെ ഡോർ സ്വയം തുറന്ന് ചാടാൻ ശ്രമിച്ചു.

കണ്ടക്ടർ ബസ്സിന്റെ മുൻവശത്ത് നിന്നതിനാൽ വിദ്യാർത്ഥിയുടെ സാഹസം ശ്രദ്ധയിൽ പെട്ടില്ല. എങ്കിലും സഹയാത്രികരിൽ ഒരാൾ ഡോർ അടച്ചതിനാൽ വിദ്യാർത്ഥി ചാടിയില്ല.

സ്ഥലകാലബോധമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുമൂലം അപകടങ്ങൾ പെരുകി വരികയാണ്.

Post a Comment

0 Comments