നോക്കുകുത്തിയായി ഹൈമാസ്റ്റ്‌ലൈറ്റ്


_ഇ-ദളം സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്_
🗞
_തഴക്കര_

കുറ്റാകൂരിരുട്ടില്‍ നിന്ന് രക്ഷനേടാന്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നോക്കുകുത്തിയായി നിലകൊള്ളുന്നു. തഴക്കരപഞ്ചായത്തിലെ ആക്കനാട്ടുകര വാര്‍ഡില്‍ പുറ്റുപാട്ട് കനാല്‍റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മിഴിതുറക്കാതെ ഇരുട്ടില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.

ലൈറ്റ് സ്ഥാപിച്ച കമ്പനിയുമായി  അറ്റകുറ്റപ്പണിയുടെ കരാര്‍ എഴുതാത്തതിനാലാണ് ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നതെന്ന് അറിയുന്നു. ഒരു വശത്ത് കനാലും വന്‍വൃക്ഷങ്ങളും ഉള്ള ഈ സ്ഥലത്ത് രാത്രിയായാല്‍ കുറ്റാകൂരിരുട്ടാണ്. ആശുപത്രികളിലും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കാല്‍നട-ഇരുചക്രവാഹനയാത്രികരായ സ്ത്രീകള്‍ക്ക് സന്ധ്യകഴിഞ്ഞാല്‍ ഈ വഴിയുള്ള യാത്ര ഇപ്പോള്‍ ഭീതിപ്പെടുത്തുന്നതാണ്.

എത്രയും വേഗം പഞ്ചായത്ത് ഇടപെട്ട് ഹൈമാസ്റ്റ് ലൈറ്റ് കത്തിക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

_പ്രദീപ് ചക്കോലില്‍_
ഇ-ദളം വാര്‍ത്ത

🔎

Post a Comment

0 Comments