ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ എന്നിവയില്‍ നിന്ന് കഴിഞ്ഞ മാസം വിട്ടപോയ ഉപഭോക്താക്കളുടെ എണ്ണം 41.75 ലക്ഷം!!! റിലയന്‍സ് ജിയോ കഴിഞ്ഞമാസം പുതുതായി സ്വന്തമാക്കിയത് 82.6 ലക്ഷം വരിക്കാരെയാണ്. എന്നാല്‍ നിലവില്‍ 38.34 കോടി വരിക്കാരുമായി വൊഡ-ഐഡിയ തന്നെയാണ് ഏറ്റവും വലിയ ടെലികോം കമ്പനി. 33.12 കോടി വരിക്കാരുമായി ജിയോ രണ്ടാമതും, 32.03 കോടി വരിക്കാരുമായി എയര്‍ടെല്‍ മൂന്നാംസ്ഥാനത്തുമാണ്.
അതേസമയം പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ മാസം 2.66 ലക്ഷം വരിക്കാര്‍ പുതുതായി എത്തി. ജിയോയ്ക്ക് പുറമേ പുതിയ വരിക്കാരെ നേടിയ ഏക കമ്പനി ബിഎസ്എന്‍എല്‍ ആണ്.
അതേസമയം പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലിലേക്ക് കഴിഞ്ഞ മാസം 2.66 ലക്ഷം വരിക്കാര്‍ പുതുതായി എത്തി. ജിയോയ്ക്ക് പുറമേ പുതിയ വരിക്കാരെ നേടിയ ഏക കമ്പനി ബിഎസ്എന്‍എല്‍ ആണ്.
0 Comments