ഭാര്‍ഗ്ഗവീ നിലയത്തില്‍ നിന്നൊരു മധുരസ്വപ്‌നം 15ന്




ബഷീര്‍ അമ്മമലയാളം സാഹിത്യകൂട്ടായ്മയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പുരസ്‌ക്കാരത്തിന് ചലച്ചിത്ര നിര്‍മ്മാതാവും നടനും പ്രവാസി എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ 'വാസ്‌കോഡിഗാമ' എന്ന കഥാസമാഹാരം അര്‍ഹമായി.

ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്നതും പ്രഥമ ബഷീര്‍ സ്മാരകവുമായ തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ സെപ്റ്റംബര്‍ 15ന് വൈകിട്ട് നാലിനാണ് പുരസ്‌ക്കാര സമര്‍പ്പണം. ചടങ്ങ് പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ പുരസ്‌ക്കാരസമര്‍പ്പണം നടത്തും. ചലച്ചിത്രസംവിധായകന്‍ സിബി മലയില്‍ മുഖ്യപ്രഭാഷണം നടത്തും.
തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ പ്രശസ്തി പത്രസമര്‍പ്പണം നടത്തും. ഡോ.എം.എന്‍.കാരശ്ശേരി ബഷീര്‍ അനുസ്മരണം നടത്തും. ബഷീര്‍ സ്്മാരകസമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്മന്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ അഡ്വ.മോന്‍സ് ജോസഫ് എംഎല്‍എ, സി.കെ.ആശ എംഎല്‍എ, പോള്‍ മണലില്‍,  ജോസ് പനച്ചിപ്പുറം, രേണുപ്രകാശ്, ബിപിന്‍ചന്ദ്രന്‍, ജസീര്‍ തെക്കേക്കര തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജോ.കണ്‍വീനര്‍ മോഹന്‍ദാസ് ഗാലക്‌സി, ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ വി.ടി.ജലജാകുമാരി, ബഷീര്‍ അമ്മമലയാളം ചെയര്‍പേഴ്‌സണ്‍ ഡോ.എസ്.ലാലിമോള്‍, ബഷീര്‍ അമ്മമലയാളം ജോ:കണ്‍വീനര്‍ ജസ്റ്റിന്‍.പി.ജെയിംസ് എന്നിവര്‍ പറഞ്ഞു.


Post a Comment

1 Comments