പ്രളയം | കൃഷ്ണന്‍ ഉണ്ണിത്താന്‍

C.P.Krishnan Unnithan
പ്രളയപ്രഷുബ്ധമായ പ്രകൃതി ക്ഷോഭം
കേരളമണ്ണിനെ ജീലാനിബിഢമാക്കി
തോരാമഴയായ് പെയ്തു...
നദികള്‍ പുഴകള്‍ കരകവിഞ്ഞു..
മഹാപ്രളയത്തിലെത്തിച്ചി കാലവര്‍ഷം..

വിനാശത്തിന്റെ വികൃതികള്‍ കാട്ടി
അലകടല്‍ ആര്‍ത്തിരമ്പി...
കടല്‍ത്തിരകളും ഇളകിമറിഞ്ഞു....
കലിപൂണ്ട തിരമാലകള്‍
തീരം കവര്‍ന്നു.....
ഭവനങ്ങള്‍ തച്ചുടച്ചു
തീരാദുരിതത്തിലാഴ്ത്തീ പ്രളയം !

കടലിന്റെ മക്കളെ കണ്ണീരിലാക്കി...
വള്ളവും വലയും തിരകള്‍ കവര്‍ന്നു...
തിരയില്‍ മറയുന്ന കടലിന്‍മക്കളെ
തീരസേനകള്‍ മോചിതരാക്കി..

നിലയ്ക്കാതെ പെയ്യുന്ന മഹാമാരി...
മലകളും അടര്‍ത്തി താണ്ഡവമാടി...
ഉരുള്‍പൊട്ടി ഉത്ഭവിച്ചു പുഴപോലെ..
പ്രകൃതിയും മണ്ണും മരവും
ഹൃദയത്തിലേറ്റിയ കാടിന്റെ മക്കളെ...
മരണക്കെണിയിലാക്കി
താണ്ഡവമാടീ കാലവര്‍ഷം !

മനുഷ്യജീവിതങ്ങളെ ദുരിതത്തിലാഴ്ത്തി
കാലമേ നിന്റെ കൊടും ക്രൂരതയില്‍...
എത്രയോ  കുടുംബങ്ങള്‍ നിരാലംബരായി...
ആള്‍നാശങ്ങള്‍  വരുത്തീപ്രളയം
രാജ്യം മിഴുവനും നാശം വിതച്ചു നടനമാടുന്നു.



ഇ-ദളം ഓണ്‍ലൈനിലേക്കുള്ള രചനകള്‍
edelamonline@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കൂക.


Post a Comment

0 Comments