![]() |
Suguna Rajan Payyannur |
നീയെനിക്കാരായിരുന്നൂ ......
ഋതുഭേദങ്ങളിൽ
മിഴിക്കോണിലെരിയുന്ന പകലിൽ പൂവിടും വേനലിൽ
ചിരിതൂകും മന്ദാരമായിരുന്നൂ....
നീയെനിക്കാരായിരുന്നൂ.....
ശ്രാവണം പെയ്യുമ്പോൾ
പ്രണയമായ് അരികിൽ വന്നൊരു പല്ലവി മൂളുന്നൊ-
രനുരാഗ തംബുരുവായിരുന്നൂ...........
നീയെനിക്കാരായിരുന്നൂ ...........
സാഗരത്തിര പോലെ
കരളിൽ തുടിക്കുന്ന വിരഹത്തിൻ നനവാർന്ന
നീലക്കുറിഞ്ഞിപ്പൂവായിരുന്നൂ..................
നീയെനിക്കാരായിരുന്നൂ...............
രാമഴ പൊഴിയുന്നൊരേകാന്ത
സ്വപ്നത്തിലുന്മാദ ഗന്ധമായ് വിരിയാൻ കൊതിക്കും
നിശാഗന്ധി മൊട്ടായിരുന്നു...............
നീയെനിക്കാരായിരുന്നൂ...........
ഹൃദയത്തിനാഴത്തിൽ
വേരുകളാഴ്ത്തിയും മിടിപ്പായ് പിടച്ചും
നിണമൊഴുകുമൊരു ശോണസൂനമായിരുന്നു നീ....
_______________________________
സുഗുണാ രാജൻ പയ്യന്നൂർ
1 Comments
രേണുകയുടെ കവിത നല്ല കവിതയിലേക്കുള്ള ആദ്യ പടി ആവുന്നു..കൂടുതൽ വായിക്കുക
ReplyDelete