![]() |
Renuka Lal |
കോടമഞ്ഞു മൂടിയാ
നിറമുള്ള സന്ധ്യയിൽ
അറിയാതെ നാം തമ്മിൽ
ഒന്നു ചേർന്നു
നിൻ കരളുകൊണ്ടെൻ
കരം മെല്ലെ തടവി യെൻ
ഹൃത്തിലേക്കു അന്ന് നീ
ആഴ്ന്ന് ഇറങ്ങി
പറയാതെ എന്നോട്
പലവുരു ചൊല്ലിയാ
ഹൃദയ മന്ത്ര പൊരുൾ
ഞാൻ അറിഞ്ഞു
എൻ സീമന്ത രേഖയിൽ
ചാർത്തുവാൻ ആയങ്ങു
ഒരു നുള്ള് കുങ്കുമം
നീ കരുതി
അനുഭൂതി സാന്ദ്രമാം
നിമിഷത്തിലന്ന് ഞാൻ
എന്നെ മറന്നങ്ങു
നിന്നിൽ ആയി
ഒരു സൂര്യ കിരണമായി
എന്നിൽ ലയിക്കുമോ
ഇനിയുള്ളോരീ ജന്മം
പുണ്യം ആകാൻ.
__________________________________________
0 Comments