നൂറനാട് സിബിഎംഎച്ച്എസ് എൻ.സി.സി യൂണിറ്റ്: ശുചിത്വഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.

നൂറനാട്
-------------------
ഒരു മാസകാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചിത്വഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. ചെങ്ങന്നൂർ 10 കേരള ബറ്റാലിയൻ എൻ.സി.സിയുടെയും നൂറനാട് സിബി എംഹയർസെക്കന്ററി സ്കൂൾ എൻ.സി.സിയൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാലമേൽ പ്രാഥമിക ആരോഗ്യകേന്ദ്രവും പരിസരവും എൻ.സി.സി കേഡറ്റുകൾ ശുചീകരിച്ചു. ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നൂറനാട് അഡീഷണൽ പോലിസ് ഇൻസ്പെക്ടർ റജൂഖാൻ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പ്രഭ  വി മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത്‌ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ലളിത രവി, മെഡിക്കൽ ഓഫീസർ ഡോ:മോബി കുര്യൻ തെന്നറ്റ്,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ  ജെ. ഹരീഷ്കുമാർ, എൻ സി സി ഓഫീസർ ടി.ജെ.കൃഷ്ണകുമാർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം  സുഭാഷ് മംഗലശ്ശേരിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സജിത്ത്.ആർ, കേഡറ്റ് സീനിയേഴ്സായ അതുൽ.ആർ, അപർണ വി.എസ്., അഫ്സൽ റഹ്‌മാൻ. എൻ,  ആര്യ. എ സ് എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments