സരസനായ മമ്മൂഞ്ഞ് സാറിന്റെ ജീവിതകഥ - 3 | വാഹിദ് ചെങ്ങാപ്പള്ളി

വാഹിദ് ചെങ്ങാപ്പള്ളി
രനൂറ്റാണ്ട് കാലം മുന്‍പുള്ള നാട്ടിന്‍പുറം...
നാട്ടിലെ അല്പായുസ്സുകളായ ക്ലബ്ബുകളിലൊന്നിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിനുള്ള ഒരുക്കങ്ങള്‍ കുറ്റിയില്‍ പുരയിടത്തില്‍ പുരോഗമിക്കുകയാണു....വാര്‍ഷിക പരിപാടിയില്‍ സരസനായ മമ്മൂഞ്ഞ് സാറും ഒരു ആശംസാ പ്രാസംഗികനായിരുന്നു..
നോട്ടീസിലെ പേരുവിവര പ്രകാരം മമ്മൂഞ്ഞ് സാറടക്കം ആറേഴു പേര്‍ വേദിയിലുണ്ടാവേണ്ടതാണ്...
പക്ഷേ മൈക്ക് അനൗണ്‍സ്‌മെന്റ് പലത് കഴിഞ്ഞിട്ടും ആകെയെത്തിയത് മമ്മൂഞ്ഞ് സാറും അദ്ധ്യക്ഷനും മാത്രം..
ക്ലബ്ബിന്റെ സാമ്പത്തിക പരിമിതി മൂലമോ പിരിഞ്ഞു കിട്ടിയ ധനം 'മറ്റ്'
വഴിക്ക് വിനിയോഗിക്കാനുള്ള തീരുമാനം മൂലമോ പല പ്രാസംഗികരെയും പൊക്കിക്കൊണ്ടു വരാനോ ആളിനെ കൂട്ടാന്‍ കലാ പരിപാടികള്‍ സംഘടിപ്പിക്കാനോ ക്ലബ്ബ് ഭാരവാഹികള്‍ തയ്യാറായിരുന്നില്ല..
തന്മൂലം ചടങ്ങ് സംഘടിപ്പിച്ച ആ വലിയ തെങ്ങിന്‍ പുരയിടത്തില്‍ കാണാനും കേള്‍ക്കാനുമായി അധികമാരും ഉണ്ടായിരുന്നില്ല..

ആകെ വെട്ടിലായത് അധ്യക്ഷനായ പഞ്ചായത്ത് പ്രസിഡന്റും മമ്മൂഞ്ഞ് സാറും മാത്രമായിരുന്നു..
പ്രസംഗിക്കാന്‍ ക്ഷണിച്ച നിലയ്ക്ക് രണ്ടു വാക്ക് സംസാരിക്കാതെ വേദി വിടാനും വയ്യാത്ത അവസ്ഥയായി..
മമ്മൂഞ്ഞ് സാറിന്റെ ഊഴമായി..അദ്ദേഹം മൈക്രോഫോണിന്റെ പിടലി അല്‍പ്പമൊന്നുയര്‍ത്തിയിട്ട് ഇങ്ങനെയൊരു സംബോധനയോടെ
പ്രസംഗം തുടങ്ങി...
''മാന്യ മഹാ മരങ്ങളേ....''




Post a Comment

0 Comments