സേവനത്തോടൊപ്പം കലാകാരന്മാരെയം പ്രോത്സാഹിപ്പിക്കുവാന്‍ യൂണിറ്റ് ഒരുക്കിയ വരയരങ്ങ് 2019 അവതരണംകൊണ്ടും വിദ്യാര്‍ത്ഥി പ്രാതിനിധ്യംകൊണ്ടും വേറിട്ടു നിന്നു. പ്രശസ്ത ചിത്രകാരന്‍ കൃഷ്ണാജനാര്‍ദ്ദന ഉദ്ഘാടനം ചെയ്ത വരയരങ്ങില്‍ ക്യാംപസിലെ കലാകാരന്മാര്‍ വരച്ച അന്‍പതില്‍പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. പ്രകൃതിക്കുള്ള കരുതലിനോടൊപ്പം കലയ്ക്കും പ്രാധാന്യം നല്‍കി മുന്നോട്ട് പോകാനാണ് വരുംദിനങ്ങളിലും യൂണിറ്റിന്റെ തീരമാനം. പ്രകൃതിയെയും മനുഷ്യനെയും കരുതുവാന്‍ കലയ്ക്കും ഒരു പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് നേതൃത്വം വഹിക്കുന്നവര്‍ പറയുന്നത്.
പ്രദര്‍ശനത്തിന് ഒരുക്കിയ ചിത്രങ്ങളില്‍ നിന്നും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുകയുമുണ്ടായി. ഒന്നാം സമ്മാനം അജയ് അര്‍ജുനും രണ്ടാം സമ്മാനം ഭരത് രാജും നേടി. മികച്ച പോട്രിയേറ്റ് ചിത്രത്തിനുള്ള സമ്മാനം ഘനശ്യാമും സ്വന്തമാക്കി. അശ്വിനി രാജന്‍, അരവിന്ദ് ആര്‍., അപര്‍ണ എ. എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹരായി.
വരയരങ്ങില്‍ ലോകസമാധാനം വിഷയമാക്കി വരച്ച ചിത്രങ്ങള്‍ ശ്രദ്ധേയമായി.
വരയരങ്ങിനോടനുബന്ധിച്ച് ചിത്രരചനയില്‍ അഭിരുചിയുള്ളകുട്ടികള്‍ക്ക് നടത്തിയ പ്രത്യേകക്ലാസിനും കൃഷ്ണാ ജനാര്‍ദ്ദന നേതൃത്വം നല്‍കി. പരിസ്ഥിതിയുമായി ചേര്‍ന്നു നിന്ന് എങ്ങനെ വരക്കാമെന്ന് അദ്ദേഹം പരിചയപ്പെടുത്തി.
പ്രിന്‍സിപ്പല്‍ ഡോ.ജേക്കബ് ചാണ്ടി, ഡോ.രഞ്ജിത്ത് മാത്യു എബ്രഹാം, ഡോ.വര്‍ഗീസ് അനി കുര്യന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.സജി കരിങ്ങോല, പ്രൊഫ. ദീപാതോമസ് എന്നിവര്‍ പ്രസംഗിച്ചു.





0 Comments