ധീര ജവാന്റെ സ്മരണയിൽ മാതൃവിദ്യാലയം

നൂറനാട്  (ആലപ്പുഴ): രാജ്യം ശൗര്യചക്ര നൽകി ആദരിച്ച പൂർവ്വവിദ്യാർത്ഥിയായ ധീരജവാൻ ലാൻസ്നായിക് സുജിത്ബാബുവിന്റെ പതിനൊന്നാം രക്തസാക്ഷിത്വദിനം നൂറനാട് സിബി എം എച്ച് എസ് എൻ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾഅങ്കണത്തിൽ നടന്നു. പ്രത്യേകം തയ്യാറാക്കിയ ഛായാചിത്രത്തിൽ വിദ്യാർത്ഥികൾ പുഷ്പാർച്ചന നടത്തി. അനുസ്മരണസമ്മേളനം ആർമി കമാൻഡൻറ് ജി. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.
 പിടിഎ പ്രസിഡന്റ്‌ പ്രഭ.വി.മറ്റപ്പള്ളി അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്ഹരീഷ്കുമാർ, എൻ.സി.സി. ഓഫീസർ ടി.ജെ. കൃഷ്ണകുമാർ, ഹവിൽദാർ പി.ജി. ദിലീപ്കുമാർ, പിടിഎ അംഗം സുഭാഷ്മംഗലശ്ശേരിൽ, മദേഴ്‌സ്ഫോറം പ്രസിഡന്റ്‌ രാജിവിനോദ്, സ്റ്റാഫ്സെക്രട്ടറി  സ്മിത ബി.പിള്ള, എസ്. രാജേഷ്, വി. വിജയകുമാർ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments