--------------------------------------
വെള്ളികെട്ടിയ വടിയൂന്നി വേഗം
നരച്ചമണ്ണിലൂടിഴഞ്ഞു നീങ്ങവേ
മറന്നുമായുന്നൊരെണ്ണല്‍ സംഖ്യയാല്‍
തിരകളെണ്ണുന്നു, വീണ്ടും പിഴച്ചുവോ?
വിറകരം വീശി നിഷേധവുംകാട്ടി
ഒരിക്കല്‍ക്കൂടയാള്‍ പടുപണിചെയ്തു.
ഗണിതശാസ്ത്രത്തില്‍ വളരെ മോശമെ-
ന്നവന്റെ ജീവിതം രചിച്ചപാഠമായ്.
ഈ ജന്മസ്‌ക്കന്ദയാമങ്ങളിലെല്ലാം
പിഴയ്ക്കുന്ന കണക്കിന്റെ കൂമ്പാരം
പോയതരളമാം തളിര്‍ബാല്യനാളുകള്‍
ഓമനിച്ചാര്‍ത്തുള്ളൊരാന്തോളനങ്ങളില്‍
ഉന്നതനായ് മാറുമെന്നൊരാശംസയും
പാഴ്പഴഞ്ചൊല്ലായ് പതിരായി മാറിയോ?
കടിഞ്ഞാണിഴപൊട്ടിപ്പാഞ്ഞ
കുളമ്പടിയൊച്ചയും
നേര്‍ത്തുനേര്‍ത്തില്ലാതെ ദീര്‍ഘനിശ്വാസമായ്.
പണത്തിനും മീതെ പറക്കാനാവാതെ
തളര്‍ന്നിരിക്കുന്ന പരുന്തിനെക്കാണാന്‍
പാഴ്മണല്‍ക്കാട്ടില്‍ മുത്തുകള്‍ തേടി
യന്ത്രച്ചിറകേറിപ്പറന്നുയര്‍ന്നവന്‍
നിറഞ്ഞമാറാപ്പും കരിഞ്ഞസ്വപ്നവും
ചുമന്നുകൊണ്ടേന്തി വളഞ്ഞുവന്നെത്തി
സ്വപ്നസിംഹാസനം തീര്‍ത്തേകനായ്
കൊഴിയാന്‍ നില്‍ക്കുന്ന പഴുത്തിലപോലെ
വിളറിനിന്നവന്‍.
അവനറിഞ്ഞില പദമൂന്നിനിന്ന
മണലുപോലുമിന്നൊലിച്ചുപോകുന്നു.
തിരകളെണ്ണുന്ന തിരക്കിലെങ്ങനെ
തിരിച്ചറിയുന്നു, വരുന്നമാറ്റങ്ങള്‍.
വെള്ളികെട്ടിയ വടിയൂന്നി വേഗം
നരച്ചമണ്ണിലൂടിഴഞ്ഞു നീങ്ങവേ
മറന്നുമായുന്നൊരെണ്ണല്‍ സംഖ്യയാല്‍
തിരകളെണ്ണുന്നു, വീണ്ടും പിഴച്ചുവോ?
വിറകരം വീശി നിഷേധവുംകാട്ടി
ഒരിക്കല്‍ക്കൂടയാള്‍ പടുപണിചെയ്തു.
ഗണിതശാസ്ത്രത്തില്‍ വളരെ മോശമെ-
ന്നവന്റെ ജീവിതം രചിച്ചപാഠമായ്.
ഈ ജന്മസ്‌ക്കന്ദയാമങ്ങളിലെല്ലാം
പിഴയ്ക്കുന്ന കണക്കിന്റെ കൂമ്പാരം
പോയതരളമാം തളിര്‍ബാല്യനാളുകള്‍
ഓമനിച്ചാര്‍ത്തുള്ളൊരാന്തോളനങ്ങളില്‍
ഉന്നതനായ് മാറുമെന്നൊരാശംസയും
പാഴ്പഴഞ്ചൊല്ലായ് പതിരായി മാറിയോ?
കടിഞ്ഞാണിഴപൊട്ടിപ്പാഞ്ഞ
കുളമ്പടിയൊച്ചയും
നേര്‍ത്തുനേര്‍ത്തില്ലാതെ ദീര്‍ഘനിശ്വാസമായ്.
പണത്തിനും മീതെ പറക്കാനാവാതെ
തളര്‍ന്നിരിക്കുന്ന പരുന്തിനെക്കാണാന്‍
പാഴ്മണല്‍ക്കാട്ടില്‍ മുത്തുകള്‍ തേടി
യന്ത്രച്ചിറകേറിപ്പറന്നുയര്‍ന്നവന്‍
നിറഞ്ഞമാറാപ്പും കരിഞ്ഞസ്വപ്നവും
ചുമന്നുകൊണ്ടേന്തി വളഞ്ഞുവന്നെത്തി
സ്വപ്നസിംഹാസനം തീര്‍ത്തേകനായ്
കൊഴിയാന്‍ നില്‍ക്കുന്ന പഴുത്തിലപോലെ
വിളറിനിന്നവന്‍.
അവനറിഞ്ഞില പദമൂന്നിനിന്ന
മണലുപോലുമിന്നൊലിച്ചുപോകുന്നു.
തിരകളെണ്ണുന്ന തിരക്കിലെങ്ങനെ
തിരിച്ചറിയുന്നു, വരുന്നമാറ്റങ്ങള്‍.


2 Comments
Such a beautiful kavitha
ReplyDeleteEnileku viral choonduna kavitha
ReplyDelete