നിരന്തരമായി ഇ-ദളം ഓൺലൈൻ ബ്ലോക്ക് ആവുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുവാൻ ഇ-ദളം മാനേജിംഗ് ബോർഡ് തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി ലീഗൽ അഡ്വൈസർ അഡ്വ.മുജീബ് റഹ്മാൻ പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ മൂന്നാംതവണയാണ് ഓൺലൈൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടത്.
സംഘടിതമായ റിപ്പോർട്ടിംഗിലൂടെ മാത്രമേ ഇതിന് കഴിയുള്ളൂ. കഴിഞ്ഞ തവണ കാരണം അന്വേഷിച്ചപ്പോൾ മൂന്ന് വ്യക്തികളുടെ നിരന്തര റിപ്പോർട്ടിംഗ് ആണെന്ന മറുപടി ലഭിച്ചിരുന്നു. അനാവശ്യ റിപ്പോർട്ടിംഗിനെതിരെ ഇനിയും നടപടി ഉണ്ടാവുമെന്ന് പ്രസിഡന്റ് എസ്.ഷാജഹാൻ അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ നടന്ന ചർച്ചയിൽ ചീഫ് എഡിറ്റർ വള്ളികുന്നം പ്രഭ അടിയന്തിരമായി നടപടിക്രമങ്ങൾ ആരംഭിക്കുവാൻ നിയമോപദേശകർക്ക് നിർദ്ദേശം നൽകിയിരുന്നു.
2014 നവംബർ ഒന്നിന് ആദ്യത്തെ ഡിജിറ്റൽ കയ്യഴുത്ത് മാസികയായി പ്രവർത്തനം തുടങ്ങിയ ഇ-ദളം കഴിഞ്ഞ ചിങ്ങം ഒന്നിനാണ് വെബ് സൈറ്റ് രീതിയിൽ വർത്തകൾക്കും സാഹിത്യത്തിനുമായി പരിഷ്ക്കരിച്ച് പ്രസിദ്ധീകരണം ആരംഭിച്ചത്.
🔵


0 Comments