രാഷ്ട്രീയത്തെ തോല്‍പ്പിച്ച സിസിടിവി


താമരക്കുളം: ആലപ്പുഴ താമരക്കുളം ഗ്രാമപഞ്ചായത്തിലെ പേരൂര്‍കാരാഴ്മ നാലാം വാര്‍ഡിലെ സിസിടിവികള്‍ വാര്‍ത്തകളില്‍ ഇടംനേടിക്കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് വാര്‍ഡ് മെമ്പറിന് പ്രശംസയും പിന്‍തുണയുമായി മറ്റൊരു രാഷ്ട്രീയ സഖ്യത്തിലെ നേതാവും താമരക്കുളം വിവിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റുമായ  എം.എസ്.സലാമത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറുന്നു.
സിസിടിവി ക്യാമറാകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ആര്‍.രാജേഷ് എംഎല്‍എ നിര്‍വ്വഹിക്കുന്നു. താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത, വാര്‍ഡ് മെമ്പര്‍ ഫിലിപ്പ് ഉമ്മന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ സമീപം.
താമരക്കുളം നാലാം വാര്‍ഡിലെ പാലത്തടം മുതല്‍ വിവിഎച്ച്എസ്എസ് വരെയുള്ള റോഡില്‍ വാര്‍ഡ് മെമ്പര്‍ ഫിലിപ്പ് ഉമ്മന്റെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ 75,000 രൂപ ചെലവഴിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറാകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കഴിഞ്ഞ ദിവസം ആര്‍.രാജേഷ് എംഎല്‍എ നിര്‍വ്വഹിച്ചിരുന്നു. ഇതിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് എതിര്‍ രാഷ്ട്രീയ ചേരിയിലുള്ള പ്രമുഖനേതാവായ എം.എസ്.സലാമത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇതാണ്:

പ്രീയ ഷാജിച്ചാ പഞ്ചായത്ത് അംഗം എന്ന നിലയില്‍ അങ്ങ് മുന്‍കയ്യെടുത്ത് പ്രവര്‍ത്തികമാക്കിയ ഉദ്യമത്തെ അതിരറ്റ സന്തോഷത്തോടെ അഭിനന്ദിക്കുന്നു, 75000 രൂപയിലേറെ മുതല്‍ മുടക്കി ജനപങ്കാളിത്തത്തോടെ VVHSS - പാലത്തടം റോഡിനിടയിലെ മാലിന്യകൂമ്പാരംകൊണ്ട് തടസപ്പെട്ടിരുന്ന ഭയാനകമായ സാഹചര്യത്തെ ഒപ്പം സകല അനാശ്യാസ വാണീഭക്കാരും ഇടത്താവളമായി ഉപയോഗിച്ചിരുന്ന ഈ ഇടത്തെ 8 ന്യൂതന നിരിക്ഷണ ക്യാമറയുടെ നിയന്ത്രണത്തിലാക്കി സുരക്ഷിതമാക്കിയ അങ്ങയ്ക്ക് VVHSS (താമരകുളം) ന്റെ PTA പ്രസിഡന്റ് എന്ന നിലയിലും ഈ പ്രദേശവാസി എന്ന നിലയിലും ഒരു ബിഗ് സല്യൂട്ട് , നന്മ ചെയ്യുന്ന മനസ്സിനെ കാണാതെ പോകരുത് എന്ന ചിന്തയാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത് കാരണം ഇതിന്റെ പിന്നില്‍ ഒരു പാട് പരിശ്രമമുണ്ട് എന്ന് എനിക്കറിയാം അങ്ങ് കാട്ടിയ ഈ സൂഷ്മത നമ്മുടെ കുഞ്ഞുമക്കളുടെ സുരക്ഷിതത്വമാണ് ഉറപ്പാക്കിയത് , എല്ലാ വിതഭാവുകങ്ങളും നേരുന്നു.
സസ്‌നേഹം,
MS സലാമത്ത്.

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നല്ല ജനപ്രതിനിധികളെ രാഷ്ട്രീയത്തിന്റെ മറയില്ലാതെ പ്രോത്സാഹിപ്പിക്കേണ്ടത് ഒരു നാടിന്റെ വികസനത്തിന് ആവശ്യമാണെന്ന പാഠം എം.എസ്.സലാമത്തിന്റെ പോസ്റ്റ് സമൂഹത്തിന് നല്‍കുന്നതായി നിരീക്ഷകര്‍ പറയുന്നു.



വിഷ്ണു
ഇ-ദളം വാര്‍ത്ത

Post a Comment

0 Comments