മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം സി.ജെ.വാഹിദിന്

ദൂരദദര്‍ശന്‍ വാര്‍ത്താ അവതാരകനും റിപ്പോര്‍ട്ടറുമായ  സി.ജെ. വാഹിദിന് തിരുവനന്തപുരം  പോത്തന്‍കോട്  ഇസ്ലാമിക് കോളജിന്റെ ഈ വര്‍ഷത്തെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം. ദൃശ്യ മാധ്യമരംഗത്ത് ദൂരദര്‍ശനിലൂടെ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി നടത്തിയിട്ടുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

വാര്‍ത്താ അവതരണം, റിപ്പോര്‍ട്ടിംഗ് , എന്നിവയ്ക്ക് പുറമേ നിരവധി ഡോക്യുമെന്ററികളടക്കം ശ്രദ്ധേയമായ പരിപാടികള്‍ക്ക് രചന, കമന്ററി , അഭിമുഖം എന്നിവ നിര്‍വ്വഹിച്ചിട്ടുണ്ട്. പോത്തന്‍കോട് ഖാദിരിയ അറബി കോളജിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 21 ന് പോത്തന്‍കോട് നടക്കുന്ന , പ്രമുഖര്‍ പങ്കെടുക്കുന്ന വിപുലമായ ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

വാര്‍ഷിക പരിപാടികളുടെ ഭാഗമായി. സമൂഹ വിവാഹം, വ്യത്യസ്ത  മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്കും പുരസകാരം നല്‍കുന്ന ചടങ്ങുമാണ്  21 ന് 12 മണിയ്ക്ക് സംഘടിപ്പിച്ചിട്ടുള്ളത്.

മാധ്യമ പ്രര്‍ത്തനത്തിന്റെ മൂന്ന് പതിറ്റാണ്ടിലെത്തി നില്കുന്ന ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം ചെങ്ങാപ്പ ള്ളില്‍ കുടുംബാംഗമായ സി.ജെ. വാഹിദിന് അടുത്തിടെ പ്രേം നസീര്‍ മാധ്യമ പുരസ്‌കാരം, ദുബായ്പ്രവാസികളുടെ മാധ്യമ പുരസ്‌കാരം., വൈസ് മെന്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, കെ. കൃഷ്ണകുമാരന്‍ തമ്പി ബെസ്റ്റ് കമന്റേറ്റര്‍ അവാര്‍ഡ്. ബി.ജെ.പി പ്രതിഭാ പുരസ്‌കാരം, , ഇന്ദിരാപ്രിയദര്‍ശിനി പുരസ്‌കാരം, വൈസ് മെന്‍ ഇന്റര്‍നാഷനല്‍ അവാര്‍ഡ്, തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

എഴുത്തുകാരന്‍ കൂടിയായ വാഹിദ്,കഥകള്‍ , ലേഖനങ്ങള്‍, നര്‍മ്മങ്ങള്‍ എന്നിവ എഴുതി വരുന്നു.

മിമിക്രി, ഫോട്ടോഗ്രഫി എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട്. എന്റെ ഗ്രാമം, എന്റെ കേരളം തുടങ്ങി സോഷ്യല്‍ മീഡിയായില്‍ വാഹിദിന്റെ ദൃശ്യചാരുതയാര്‍ന്ന ചിത്രങ്ങള്‍ക്ക് ആരാധകരുമേറേ. സാമൂഹ്യ-സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവം. ഇലിപ്പക്കുളം ബി.ഐ.യു.പി സ്‌കൂള്‍ മാനേജരും സ്ഥാപകനുമായിരുന്ന പരേതനായ ചെങ്ങാപ്പള്ളില്‍ കെ. ജലാലുദീന്‍ കുഞ്ഞിന്റേയും  പരേതയായ ഫാത്തിമാ ബീവിയുടേയും ആറുമക്കളില്‍ ഇളയ മകനാണ്.
മാസിനയാണ് ഭാര്യ. ഇജാസ് വാഹിദ്. ( സ്ട്രക്ച്ചറല്‍ എഞ്ചിനിയര്‍ ,ബംഗലുരു )
ഫാത്തിമ.എ. വാഹിദ്, എഞ്ചിനിയറിങ് വിദ്യാത്ഥിനി, എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments