ശ്രേഷ്ഠ ബാല്യം പദ്ധതി സമര്‍പ്പിച്ചു


ചുനക്കര (ആലപ്പുഴ) : ചുനക്കര ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  വിഎച്ച്എസ്ഇ   വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ നാഷണല്‍  സര്‍വീസ് സ്‌കീമിന്റെ  സുവര്‍ണ്ണ ജൂബിലി  വര്‍ഷത്തിന്റെയും ഗാന്ധിജിയുടെ നൂറ്റിയന്‍പതാം വാര്‍ഷികാഘോഷത്തിന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഭാഗമായി   പ്രാഥമിക വിദ്യാലയ സമുദ്ധാരണം  ലഷ്യമാക്കി  നടപ്പാക്കുന്ന 'ശ്രേഷ്ഠ ബാല്യം '  പദ്ധതിയുടെ  യുണിറ്റ്തല സമര്‍പ്പണം   ചുനക്കര  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശാന്ത ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. പിടിഎ  പ്രസിഡന്റ് സുനില്‍ കുമാറിന്റെ  അധ്യക്ഷതയില്‍  ചേര്‍ന്ന  യോഗത്തില്‍ പ്രിന്‍സിപ്പാള്‍ അന്നമ്മ ടീച്ചര്‍ സ്വാഗതം ആശംസിച്ചു. ചുനക്കര  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സുരേഷ് പുലരി വൈറ്റ്  ബോര്‍ഡിന്റെ     സമര്‍പ്പണം നിര്‍വ്വഹിച്ചു. വിഎച്ച്എസ്ഇ എന്‍എസ്എസ് ചെങ്ങന്നൂര്‍ റീജിയണല്‍  കോ- ഓര്‍ഡിനേറ്റര്‍ അനില്‍.ആര്‍, ആലപ്പുഴ  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബേബി ചന്ദ്ര, സ്റ്റാഫ്  സെക്രട്ടറി പ്രജിത്ത്,  അംഗനവാടി ടീച്ചര്‍ കൃഷ്ണമ്മ, പ്രോഗ്രാം ഓഫീസര്‍  സതീഷ് കുമാര്‍വോളണ്ടിയര്‍മാരായ ജിബിന്‍  ജോര്‍ജ്, അന്‍സല്‍ന, അഖില്‍.എസ്., ജ്യോതി പാര്‍വ്വതി  എന്നിവര്‍ പ്രസംഗിച്ചു. ചുനക്കര കിഴക്ക് പുലിപ്പറമ്പില്‍ കോളനിയിലെ 155-ാം നമ്പര് അംഗന്‍വാടിയാണ് പദ്ധതി നിര്‍വ്വഹണത്തിനായി  തെരഞ്ഞെടുത്തത്.

Post a Comment

0 Comments