സരസനായ മമ്മൂഞ്ഞ് സാറിന്റെ ജീവിത കഥ - 5


മമ്മൂഞ്ഞ് സാറും കാക്കക്കരച്ചിലും | വാഹിദ് ചെങ്ങാപ്പള്ളി

ര നൂറ്റാണ്ട്  മുമ്പുള്ള  കൊല്ലം എസ് എന്‍ കോളജ് .
അദ്ധ്യാപക ജോലി കിട്ടിയ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടാനായി കുറ്റിയില്‍ മമ്മൂഞ്ഞ് സാറെന്ന വിദ്യാര്‍ത്ഥിയും എസ് എന്നില്‍ ചേര്‍ന്നു.

എസ്. എന്നിലെ അന്നത്തെ ഇംഗ്ലീഷ് പ്രൊഫസറാവട്ടെ മിടുക്കന്‍.. സുമുഖന്‍ , സഹൃദയന്‍ ...
 
 പക്ഷേ ഒരു ചെറിയ കുഴപ്പം. കക്ഷിയുടെ ശബ്ദം ഒട്ടും നന്നല്ല. കേള്‍ക്കാന്‍ ഒരു സുഖവുമില്ലാത്ത അരോചകത്വം തോന്നിക്കുന്ന ഒരു തരം പറ പറ .. ശബ്ദം !
ഒരു ദിനം വില്യം ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ഒരു കൃതി പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പ്രൊഫസര്‍.
വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധയോടെ ക്ലാസ് ശ്രവിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷം. ഒഴിഞ്ഞ കോണായതിനാല്‍ മറ്റു ക്ലാസ്സുകളിലെ ശബ്ദവുമില്ല.

ഈ നിശബ്ദാന്തരീക്ഷത്തില്‍ ക്ലാസ് റൂമിനോട് ചേര്‍ന്നു നില്കുന്ന വൃക്ഷശിഖരത്തില്‍ ഒരു കാക്ക വന്നിരുന്ന് കാ...കാ... എന്ന് കരയാന്‍ തുടങ്ങി.

കരച്ചില്‍ പലകുറി ആയപ്പോള്‍ പ്രൊഫസറുടേയും വിദ്യാര്‍ത്ഥികളുടേയും ശ്രദ്ധ മരച്ചില്ലയിലിരിക്കുന്ന കാക്കയിലേക്കായി...
കാക്കയുടെ ശബ്ദം ആ നിശബ്ദദയില്‍ പിന്നെയും കേട്ടു തുടങ്ങി...

സഹികെട്ട് കാക്കയെ നോക്കി  പ്രെഫസര്‍
 'what a horrible noise it is ...'
എന്ന് കുട്ടികളോടായി പറഞ്ഞു.
ഉരുളയക്ക് ഉപ്പേരിയെന്നോണം
'Better than your's ' എന്ന് ക്ലാസിലുണ്ടായിരുന്ന മമ്മൂഞ്ഞ് സാര്‍
പറഞ്ഞപ്പോള്‍ ... ആ അദ്ധ്യാപകന്റെ അരോചക ശബ്ദം അനുഭവിച്ചു കൊണ്ടിരുന്ന കുട്ടികളൊന്നടങ്കം പൊട്ടിച്ചിരിച്ചു പോയി...

സഹൃദയനായ ആ പ്രൊഫസറും ആ ചിരിയില്‍ പങ്കു ചേര്‍ന്നു.
ചിരി അടങ്ങിക്കഴിഞ്ഞ് മമ്മുഞ്ഞ് സാറെന്ന വിദ്യാര്‍ത്ഥിയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കി അദ്ദേഹത്തിന്റെ നര്‍മ്മബോധത്തെ അഭിനന്ദിക്കാന്‍ ആ വലിയ ഗുരു മറന്നില്ലെന്നത് ഗുണ പാഠവും ...

വാല്‍ക്കഷണം...
ചിരിക്കാന്‍ മറന്നു പോയ പുതു കാലത്ത് തമാശ പോലും സീരിയസ് ആകുന്നതെപ്പോഴെന്ന് പറയാനുമാവില്ല.


രചന: വാഹിദ് ചെങ്ങാപ്പള്ളി























കാര്‍ട്ടൂണ്‍: അനി വരവിള





Post a Comment

0 Comments