കവിത
പണമോഹിയാം കുലദ്രോഹി
കുടുംബക്കാരെ കുരുതി നടത്തി
കോടികള്‍ സ്വത്തും കൈവശമാക്കാന്‍
കരുതിക്കൂട്ടിയ സംഹാരം
കൂട്ടക്കൊലയുടെ പരിധിിലാക്കി
നേട്ടംകൊയ്യാന്‍ കാട്ടിയ കൊലയും
കുടുംബം തന്നേ കൊലയറയായിക്കി
മാരകമായ സയനൈഡില്‍
മാരണമാക്കിയ മരണങ്ങള്‍.
നിഷ്‌ക്രൂരതയുടെ നിണവും വീഴ്ത്തി
ഭീകര വാഴ്ച നടപ്പാക്കി
അഹങ്കാരത്തില്‍ മുഴുകിയവള്‍
നാട്ടില്‍ മുഴുവന്‍ വിലസ്സുമ്പോള്‍
മാനം പോലും വിറ്റുതുലച്ച്
മറുതയായി മാറിയോള്‍
പലവിധ ജോലികള്‍ കളവുപറഞ്ഞ്
പലരില്‍നിന്നും ലക്ഷങ്ങള്‍ പറ്റിച്ച്
കാമംമാത്രം കൈമുതലാക്കി
തെരുവുകള്‍ തോറും കറങ്ങുമ്പോള്‍
കുടുംബക്കാരും കര്‍ക്കശ്ശമേകി
അരുംകൊലതന്നേ പ്രതിവിധിയാക്കി
പ്രതിയായി തന്നേ തുടരുമ്പോള്‍
കേസ്സുകളൊക്കെ പ്രഹനമാക്കാന്‍
പ്രശസ്തരായ വക്കിലെത്തി
തെളിവുകളെല്ലാം തിരിമറികാട്ടി
നോമിനിയായി വാങ്ങിയ പ്രതിയെ
ലക്ഷം നല്‍കി വശത്താക്കി
കേസ്സുകളൊക്കെ വഴിതെറ്റിച്ച്
കൊലപാതകിയെ രക്ഷിക്കും
അന്തിമ വിധിയും വിധിപോലെ.
_________________________________
![]() |
| സി.പി.ഉണ്ണിത്താന്‍ കല്ലുമല |
ആനുകാലിക വിഷയങ്ങളെ കവിതയാക്കുന്ന സി.പി.ഉണ്ണിത്താന്‍ കല്ലുമല, ആലപ്പുഴജില്ലയിലെ മാവേലിക്കര, ആക്കനാട്ടുകര സ്വദേശിയാണ്. കണ്‍വെട്ടത്തിലെ കനലുകള്‍ എന്ന പേരില്‍ 2011ല്‍ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ദളം ഓണ്‍ലൈനിന്റെ മുതിര്‍ന്ന എഴുത്തുകാരില്‍ ഒരാളാണ് സി.പി.ഉണ്ണിത്താന്‍.


0 Comments