മാവേലിക്കര: ഈവി കലാമണ്ഡലം ചിത്രരചനാമത്സരം 14ന് മാവേലിക്കര ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷണല്‍ സ്‌കൂള്‍ ഹാളില്‍ ആര്‍.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലീലാ അഭിലാഴ്ഷ് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. ചിത്രകാരനും രാജാരവിവര്‍മ്മ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് മുന്‍ പ്രിന്‍സിപ്പലുമായ ടി.എ.എസ്.മേനോന്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഹൈസ്‌ക്കൂള്‍, യുവി, എല്‍പി വിഭാഗങ്ങളിലെ കുട്ടികള്‍ക്കായാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള കുട്ടികള്‍ 14ന് രാവിലെ 9ന് രജിസ്‌ട്രേഷന്‍ ചെയ്യണം. ഹൈസ്‌ക്കൂള്‍/യുപി വിഭാക്കാര്‍ വാട്ടര്‍കളറുംസ എല്‍പി വിഭാഗം പെന്‍സില്‍ കളര്‍/ക്രയോണ്‍ എന്നിവയും ആണ് ഉപയോഗിക്കേണ്ടത്. ഡ്രോയിംഗ് ഷീറ്റ് ഒഴികെയുള്ള ഉപകരണങ്ങള്‍ മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരണമെന്നും രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപമാത്രമാണെന്നും ഈവി കലാമണ്ഡലം ഡയറക്ടര്‍ മാന്നാനം ബി.വാസുദേവന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895741110, 9497477778 എന്നീ നമ്പരുകള്‍ ബന്ധപ്പെടുക.


0 Comments