സ്‌കൂപ്പിലാണ് കാര്യം | ശനിയന്‍

ല്ല ഈ ചാനല്‍ ചര്‍ച്ച നിങ്ങള്‍ വാര്‍ത്താ ചാനലിനു റേറ്റിങ് കൂട്ടുന്ന ഇടപാടാണ് എന്നും നാട്ടുകാര്‍ക്ക് ചിരിക്കാന്‍ ഉള്ള ഒരു കോമഡി പരുപാടിയാണെന്നും പൊതുവെ ഒരു ധാരണ ഉണ്ടായിട്ടുണ്ട് . ദേശീയ പാര്‍ട്ടി പ്രാദേശിക പാര്‍ട്ടി പിന്നെ ഈര്‍ക്കിലി പാര്‍ട്ടി ഇക്കിളി പാര്‍ട്ടി പോര്‍വിളി പാര്‍ട്ടി എന്ന് ബഹുവിധം ഉണ്ടല്ലോ പാര്‍ട്ടീസ്. ഇങ്ങനെ ഒരു പരിപാടിയില്‍ ഈ അവതാരക അല്ലേല്‍ അവതാരകന്‍ എന്ന പാര്‍ട്ടിയുടെ part എന്താണ് ? വിദൂഷകന്‍ എന്നാണോ എന്നു തോന്നും ചിലതു കണ്ടാല്‍... പൗരത്വ ബില്‍ ആണെല്ലോ ഇപ്പോഴത്തെ അവസ്ഥ ചര്‍ച്ച ചെയ്ത് ഇതിപ്പോ എന്താ സംഭവം എന്നാ മനസിലാവാത്തത് . ചുരുക്കി പറയാം കവല പ്രസംഗം ഇതാ തീന്മേശയില്‍. ചില അവതാരങ്ങള്‍ വാ തുറക്കുന്നതെ മണ്ടത്തരം വിളമ്പാനാണ് അവരെ തന്നെ വീണ്ടും വീണ്ടും എന്തിനാണ് എന്നു ചോദിക്കരുത് കോമാളിയെ കാണാന്‍ സര്‍ക്കസ് കാണുന്നവരുണ്ട് ഈ നാട്ടില്‍ അവരെ വിഷമിപ്പിക്കുന്നത് മോശല്ലേ. മുരിങ്ങയ്ക്ക കിലോയ്ക്ക് 400 കടന്നു  വാര്‍ത്ത അല്ല , വര്‍ഷങ്ങളായി വെള്ളപൊക്കത്തിന്റെ സഹായം തേടി അലയുന്നവരും വാര്‍ത്ത അല്ല, ഓഖി ദുരന്തത്തിന്റെ ദുരനുഭവം പേറുന്നവരും പ്രൈം ടൈമില്‍ എത്താറില്ല അതൊക്കെ സാധാരണക്കാരനെ ബാധിക്കുന്ന കാര്യം ആണെല്ലോ അതാവും. പൗരത്വ ബില്‍ ചെറിയ പ്രെശ്‌നം ഒന്നും അല്ല അതിന്റെ ചര്‍ച്ച എന്നും പറഞ്ഞു മൈക്രോഫോണും കുത്തി വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്ന കലാപ പരുപാടി നിര്‍ത്തി ഇതിനെ കുറിച് അറിയാവുന്നവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യട്ടെ തള്ളിമറിക്കുന്നതിന്റെ പേരാണോ ചാനല്‍ സുഹൃത്തേ ഈ ചര്‍ച്ച എന്ന പരിപാടി.

രു സ്ഥാനത്തു ഇരിക്കുന്നവരെ മാനിക്കണം  അതാണേലോ  ഭാരത സംസ്‌കാരം അതിപ്പോ ഇരിക്കുന്ന  ആള്  മനുഷ്യ  ഗണം ആണോ  ദേവ ഗണം ആണോ   അതോ  അസുര ഗണം   ആണോ  എന്നു  നോക്കിയല്ല പിന്നെയോ  ആ സ്ഥാനത്തിന്  ഒരു വില ഉണ്ട് സമൂഹത്തില്‍ . പ്രധാനമന്ത്രിയെ  ഫ്രാഡ് എന്നു വിളിച്ചിട്ട് അഭിപ്രായ  പ്രകടനം  ആണ് എന്നു  പറയരുത് കാരണം അഭിപ്രായം  വേറെ വിവരക്കേട്  വേറെ. ആളെ ഇഷ്ടമില്ല  എന്നും  പറഞ്ഞു കോടി കണക്കിനു ആളുകള്‍ തിരഞ്ഞെടുത്ത ആള്‍ അല്ലെ ആളുകളുടെ അഭിപ്രായം എങ്കിലും മാനിക്കേണ്ടേ രാജ്യസ്‌നേഹികളേ. ഏതിനും  രണ്ടു വശം  ഉണ്ടല്ലോ മന്‍മോഹന്‍  സിംഗ്  ആ കസേരയില്‍  ഇരുന്നപ്പോള്‍ കേട്ടതിന്റെ പകുതി പോലും കേട്ടിട്ടില്ല എന്നത് വേറെ  കാര്യം. വിതച്ചതല്ലേ കൊയ്യാന്‍  പറ്റു സന്താപ മിത്രമേ  അതുകൊണ്ട് അന്നു കൊടുത്ത വിത്തല്ലേ ഇപ്പൊ കൊയ്യുന്നത്. അതിപ്പോ ഗവര്‍ണര്‍  ആയാലും മുഖ്യമന്ത്രി ആയാലും പഞ്ചായത്ത് പ്രസിഡന്റ് ആയാലും സ്ഥാനത്തിന് ഒരു ബഹുമാനം കൊടുക്ക് അതിലിരിക്കുന്നവര്‍ മാറി വരാം പക്ഷെ സ്ഥാനം അങ്ങനെ അല്ലല്ലോ സേട്ടാ.

മുന്‍  dgp എന്നു വെച്ചാല്‍ രഹസ്യങ്ങളുടെ ഒരു ഖജനാവ്  അല്ലെ. രഹസ്യങ്ങള്‍  ഒളുപ്പിച്ചു വെച്ചിരിക്കുന്ന  ആള്‍ അല്ലെ അപ്പൊ പറയുന്നത് കേള്‍ക്കാം.സേനാകുമാരേ  എന്തും പറയാം കുഴപ്പമില്ല എന്താണ് കുഴപ്പം എന്നു വെച്ചാല്‍ ഇതില്‍ ഉള്ളത് ഏതു  ഇല്ലാത്തതു ഏത് എന്നു തിരിച്ചറിയാത്ത  നിര്‍മല ഹൃദയര്‍ ഉണ്ട് ഈ നാട്ടില്‍ . പഠിപ്പുള്ള ആളു പറയുന്നത് ശരിയാണ് എന്നു ചിലപ്പോ തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല അതുകൊണ്ട് അറിഞ്ഞു കൊണ്ടു എന്തിനാ കുമാരേട്ടാ ഈ നുണ . ആസ്സാം കരാര്‍ എന്താണ് എന്നും അവിടെ താമസിക്കാന്‍  ആര്‍ക്കൊക്കെ  അധികാരം ഉണ്ടെന്നും പറയുന്നില്ലേ പിന്നെ എന്തിനാണ് ഈ പൂഴിക്കടകന്‍ ? ലെബനോനില്‍ സംഭവിച്ചത് ഇവിടെ സംഭവിക്കും എന്നു ക്രിസ്ത്യന്‍ സമൂഹത്തോട് വിളിച്ചോതിയ സോദരാ ഫ്രഞ്ച്കാരു അതൊരു ക്രിസ്ത്യന്‍ രാജ്യം ആയിട്ടാണ് തുടങ്ങിയത് 15 കൊല്ലം നീണ്ട ആഭ്യന്തര യുദ്ധംഅറബികള്‍ക്ക് അനുകൂലം ആയതു സഭകള്‍ തമ്മിലുള്ള അടിമൂലം ആണെന്നത് പോട്ടെ മുസ്ലിം സമുദായത്തെ രണ്ടാം നിര പൗരന്മാരാക്കുന്ന നിയമം നടപ്പില്‍ ഇരുന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത് എന്നത് അറിയാഞ്ഞതാണോ അതോ പറയഞ്ഞതോ ?. ലെബനന്‍ മുസ്ലിം രാഷ്ട്രം ആയി പ്രഖ്യാപിക്കാന്‍ താങ്കള്‍ അവിടുത്തെ പ്രസിഡന്റ് അല്ലല്ലോ ആദ്യം അവര്‍  പ്രഖ്യാപിക്കട്ടെ എന്നിട്ട് പോരെ ഈ വിഷം. റോഹിന്‍ഗ്യകളെ വീട്ടില്‍  നിര്‍ത്തുന്നതിന്  മുന്‍പ് പേരകുട്ടികളെ മാറ്റിക്കോണം എന്നു പറയാന്‍ മാത്രം ഉള്ള ആ വലിയമനസ്സു  ആരും കാണാതെ പോകരുത് .ഇതൊക്കെ കഴിഞ്ഞു ഹിന്ദുവിനെ  കൂട്ടു പിടിക്കരുത് കാരണം ആദ്യം മനുഷ്യനാവു എന്നിട്ടാകാം മതം പറഞ്ഞുള്ള വിഷം.. താങ്കള്‍ ആയാലും ഒവാസി ആയാലും മതത്തിന്റെ പേരില്‍ മനുഷ്യ മനസ്സില്‍ വിഷം വിളമ്പുന്ന കോടി കൂറകള്‍ ബനിയന്‍ വെസ്റ്റിന്റെ ഗുണം പോലും ഇല്ല എന്നു ഓര്‍ത്തുകൊള്ളണം. ചങ്ങലയില്‍  കിടക്കുന്ന പട്ടികളെ പറ്റി ഒരു ഉപമ അങ്ങ് പറഞ്ഞത് കേട്ടു അതു നാലാള്‍ കാണ്‍കെ സ്വയം തെളിയിച്ച ആ ശുദ്ധഗതിക്കു സാഷ്ടാംഗ പ്രണാമം.

വാല്‍കഷ്ണം : എന്നെ വെറുത്തോളു രാജ്യത്തെ വെറുക്കരുത്, 50 ദിവസം കഴിഞ്ഞു എന്നെ കത്തിച്ചോളു , വീടും കൂടും ഉപേക്ഷിച്ച എന്നോടിത് വേണ്ടായിരുന്നു . ദൈവത്തെ  ഓര്‍ത്തു നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കരുത് . അത്ര നിര്‍ബന്ധം ആണേല്‍  അതൊക്കെ  വില്‍ക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാം. അങ്ങയുടെ കണ്ണുനീര്‍ കണ്ടു നില്ക്കാന്‍ പറ്റുനില്ലജീ. എന്താണ് ജി ഇത് ഇങ്ങനെ കരയാന്‍ മാത്രം ഇവിടെ എന്തുണ്ടായി ?




Post a Comment

1 Comments

  1. ഇന്ന് നേരത്തേ ആണല്ലോ

    ReplyDelete