
മാവേലിക്കര: ജന്മനാ ഹൃദയവാല്‍വിന് തകരാറുള്ള വിദ്യാര്‍ത്ഥി കനിവുള്ളവരുടെ സഹായം തേടുന്നു. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ചിറ്റക്കാട്ട്കിഴക്കതില്‍ പീതാംബരന്റെയും ജയശ്രീയുടെയും ഏകമകനായ പീയൂഷ് (ഏഴ്) ആണ് നന്മയുള്ള മനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നത്. മുള്ളിക്കുളങ്ങര ഗവ.സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പീയൂഷിന് ഇപ്പോള് ഒരു ഓപ്പറേഷന്‍ കഴിഞ്ഞതാണ്. എന്നാല്‍ അതിന്റെ തുടര്‍ ചികിത്സയ്ക്കും അടുത്ത ഓപ്പറേഷനുള്ളതുമായ തുക കണ്ടെത്താന്‍ കഴിയാതെ ആശങ്കയുടെ നിഴലിലാണ് മാതാപിതാക്കള്‍. ഓപ്പറേന് മാത്രമായി ഏകദേശം മൂന്ന് ലക്ഷത്തിലധികം രൂപ ചെലവ് വരും. പെയിന്റിംഗ് തൊഴിലാളിയായ പിതാവിന്റെ മാത്രം വരുമാനത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്. മകന് സംരക്ഷണം വേണമെന്നതിനാലും ഇടയ്ക്ക് ചികിത്സയ്ക്കായി ആശുപത്രികളില്‍ പോകണമെന്നതിനാലും മാതാവിന് സ്ഥിരം ജോലിയ്ക്ക് പോകുവാനുള്ള സാഹചര്യം നിലവില്‍ ഇല്ല.
പീയൂഷിന്റെ ചികിത്സാധനശേഖരണാര്‍ത്ഥം തെക്കേക്കര ഗ്രാമപഞ്ചായത്തംഗം ബിജി മോഹൻദാസിന്റെ നേതൃത്വത്തില്‍ ചികിത്സാസഹായ നിധി രൂപീകരിച്ചു. മാതാവ് ജയശ്രീയുടെ പേരില്‍ പുന്നമ്മൂട് ഫെഡറല്‍ ബാങ്ക് ശാഖയില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് സുമനസ്സുകള്‍ക്ക് സഹായധനം കൈമാറാവുന്നതാണ്.
അക്കൗണ്ട് നമ്പര്‍: 17 230 1000 62839, IFSC Code: FDRL 0001723. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം 9881486325.

0 Comments