ചാരുംമൂട്: ചുനക്കര സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ 120-ാമത് ഇടവകദിനവും കണ്‍വന്‍ഷനും 'വചനമാരി 2020' 16 മുതല്‍ 19 വരെ നടക്കും.
എല്ലാദിവസവും വൈകിട്ട് 6.30ന് ഗാനശുശ്രൂഷ, 7.15ന് വചനപ്രഘോഷണം. വിവിധ ദിവസങ്ങളില്‍ റവ.വിനോയി ഡാനിയേല്‍, സൈമണ്‍ തോമസ് നെല്ലിക്കാല, റവ.ജോസഫ് കെ.ജോര്‍ജ്ജ് എന്നിവര്‍ വചനപ്രഘോഷണം നടത്തും.
ഇടവകദിനമായ 19ന് രാവിലെ ഒന്‍പത് മുതല്‍ നടക്കുന്ന കുര്‍ബ്ബാനയ്ക്ക് വികാരി ജനറല്‍ റവ.റ്റി.കെ.മാത്യു നേതൃത്വം നല്‍കും. തുടര്‍ന്ന് ഇടവകദിന സമ്മേളനവും ആദരിക്കലും നടക്കും. ചടങ്ങില്‍ പട്ട്വത്വ ശുശ്രൂഷയില്‍ 25 വര്‍ഷം പിന്നിടുന്ന ഇടവകവികാരി റവ.സാബു തോമസ്, എഴുപത് വയസ്സ് പൂര്‍ത്തീകരിച്ച ഇടവകാംകങ്ങള്‍, ദാമ്പത്യത്തില്‍ 40വര്‍ഷം പിന്നിട്ട ഇടവകാംഗങ്ങള്‍ എന്നിവരെ ആദരിക്കും.

0 Comments