കവിത | രാജു കാഞ്ഞിരങ്ങാട്
ഇടറും കൈപ്പത്തി വെറിപിടിച്ചെഴുതുന്നു
പതറും പെരുവിരല്‍ അമര്‍ത്തിപ്പിടിക്കുന്നു
പതറും പെരുവിരല്‍ അമര്‍ത്തിപ്പിടിക്കുന്നു
കരളിനെ കാര്‍ന്നുതിന്നും
വ്യഥകള്‍തന്‍ കവിത
കണ്ഠത്തിലാഞ്ഞു കൊത്തുന്നുവ്യഥകള്തന് കവിത
വിരിച്ച ചാക്കില്‍ കുനിഞ്ഞിരുന്ന്
കുറിക്കുവാന്‍ ശ്രമിക്കും
കുഞ്ഞിനേപ്പോലിന്ന്-
മുനിഞ്ഞു കത്തുന്ന വിളക്കിന്‍ വെട്ടത്തില്‍
സ്ലേറ്റില്‍ കോറിവരയ്ക്കുന്നു
തറ, പറ, പന,
ചിതറി നില്‍ക്കുന്നു
അവിടവിടെയായ്
ലിപികളേതോപുരാണ
വട്ടെഴുത്തും കോലെഴുത്തുമായ്.
വിരലുകള്‍വിങ്ങി വീര്‍ത്തു
നില്‍ക്കുന്നു...
കുനിഞ്ഞ കണ്ണില്‍ ഇരുട്ട്കയറുന്നു
എഴുതി തളര്‍ന്നുറങ്ങിയ
കുഞ്ഞിനെ അമ്മ കുന്നിഞ്ഞെടുത്തുമ്മ-
വെയ്ക്കുന്നു
വിരല്‍ പിടിച്ചമ്മ
മുന്നേ നടക്കുന്നു
പിടി വിടില്ലെന്ന് മെല്ലേ മൊഴിയുന്നു...
മെല്ലെ മെല്ലെ നടന്നു
നടന്നങ്ങ്
മഞ്ഞു പോലമ്മ
മാഞ്ഞു പോകുന്നു
പുലരി വന്നങ്ങു പുര നിറഞ്ഞപ്പോള്‍
പഴയ പോലെ ഞാന്‍ പതറിപ്പോകുന്നു
മരണരേഖകള്‍ എവിടെയെന്നെന്റെ
കൈവെള്ളയിലെങ്ങുമേ കണ്ണു പായിക്കുന്നു...
തുരുമ്പെടുത്ത മുഖങ്ങളെ
കാണുമ്പോള്‍
തരിമ്പും ജീവിതം വേണ്ടെന്നതോര്‍ക്കുന്നു.
❤ © rajukanhirangad@gmail.com
ഈ കവിതയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയക്കാം.
Tags
കവിത
