കൂടുതല്‍ | ഹലീല്‍ വി.എം

പാപത്തിന്റെ ശമ്പളം വാങ്ങാൻ
മരണത്തിന്റെ കൗണ്ടറിൽ
ക്യൂ നിൽക്കുകയായിരുന്നു അവർ.

ബീവറേജിനു മുന്നിലെന്ന പോലെ
അവിടെയും നല്ലതിരക്കായിരുന്നു.

പാപിയാകുമ്പോൾ
ഹൃദയത്തിൽ വീഴുന്ന കരിംപുള്ളിയിൽ നിന്നും
ഇരുണ്ടപാത തുറക്കപ്പെടുന്നു.
മരണത്തിന്റെ കൗണ്ടറിലേക്ക് .....

പാപം ശമ്പളം നൽകുന്നത്
പണമായിട്ടല്ല, മരണമായിട്ടാണ്
ഓടയിൽ കിടക്കുന്ന മദ്യപൻ വിശ്രമിക്കുന്നത്
ജീവിതത്തിന്റെ മടിത്തട്ടിലുമല്ല

കൂടുതൽ പാപം ചെയ്ത്
കൂടുതൽ ഇരുണ്ടിരുണ്ട്
കൂടുതൽ ശമ്പളോത്സാഹിതനായി
കൂടുതൽ ...

കവിത © ഹലീല്‍ വി.എം