നീ യെന്റെ മണ്‍വീണയില്‍...
ഇവളുടെ പിണക്കം ഇപ്പോഴാണോ തീര്‍ന്നത്, കഴിഞ്ഞ ആഴ്ച പിറന്നാളിന് അവളെ കാണാന്‍ നാട്ടില്‍ പോകാത്തതിനു ഒന്നും രണ്ടും പറഞ്ഞ് പിണങ്ങി ഇനി ഞാന്‍ വിളിക്കും വരെ എന്നെ വിളിക്കരുതെന്ന് പറഞ്ഞ് നമ്പര്‍ ബ്ലോക്ക് ആക്കി പോയതാണ്. ആ.. മോളെ.. പറ കഴിഞ്ഞോ നിന്റെ പിണക്കം വരുന്ന സണ്‍ഡേ നമുക്ക് കാണാം ട്ടോ.,.. ഹരിയേട്ടാ.. ഞാന്‍ ഇന്ദുവിന്റെ കൂട്ടുകാരി ശ്യാമ യാണ്... നമ്മുടെ.. ഇന്ദു നമ്മെ വിട്ടു പോയിരിക്കുന്നു 2മണിക്കൂര്‍ ആയി, എന്താണ് കുട്ടി നീ ഈ പറയുന്നത്.. ഹരിയുടെ ശബ്ദത്തില്‍ ഒരു ഇടിമുഴക്കത്തിന്റെ അത്രയും തന്നെ ഗാംഭീര്യം ഉണ്ടായിരുന്നു ഏട്ടനെ അറിയിക്കാന്‍ തമാശപോലെ രണ്ട് ദിവസം മുന്നേ എന്നോട് പറഞ്ഞിരുന്നു ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ല. നാളെ കാലത്ത് ബോഡിയെത്തും സംസ്‌കാരം ഒന്നും തീരുമാനിച്ചിട്ടില്ല ശ്യാമ കോള്‍ കട്ട് ചെയ്തു.
തനിക്ക് ചുറ്റുമുള്ള ലോകം ഇടിഞ്ഞു താഴെ വീഴുന്നതായി ഹരിക്ക് അനുഭവപ്പെട്ടു. ശ്വാസം നിലച്ചു പോകുന്ന പോലെ ശരീരം വിയര്‍ത്തും രക്തം ഇരച്ചു കയറി എന്റെ... ഇന്ദു നീ... എന്നെ ഓര്‍ത്തില്ലല്ലോ.. അവള്‍ എനിക്കായ് ലാസ്റ്റ് കണ്ടപ്പോള്‍ വാങ്ങി തന്ന ബെഡ്‌റൂം ലാമ്പില്‍ നിന്നും പ്രകാശം മിന്നിമാറുന്നുണ്ട് ഹരിയുടെ ചിന്തകളില്‍ ഓടിയെത്തുന്ന ഒരായിരം സന്ദര്‍ഭങ്ങള്‍ ബെഡ്‌റൂം ലാമ്പിലെ നിറങ്ങള്‍ മാറുന്ന പോലെ ഓടി ഓടിയെത്തുന്നു. മേശയില്‍ എടുത്തുവച്ച മണ്‍കുടത്തിലെ വെള്ളം ഒന്നായി എടുത്തു ഹരി വായിലോട്ട് ഒഴിച്ചു ഇന്ദുവിനെ കാണാന്‍ എനിക്ക് പോണം അവള്‍ അവസാനം കാണാന്‍ ആഗ്രഹിച്ചത് എന്നെയാണ്. ഒരു പക്ഷേ അവളുടെ വീട്ടിലേക്ക് ഇനി ഒരിക്കലും എനിക്ക് പോകാന്‍ കഴിഞ്ഞെന്നു വരില്ല ഉണ്ണിക്കുട്ടനെ വിളിച്ച് പുലര്‍ച്ചെ ഓട്ടം വരണമെന്നും റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കണമെന്നും പറഞ്ഞു ഉറപ്പിച്ച് ഹരി പാലക്കാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു 5:30 ന് ഉള്ള പാലരുവി യില്‍ അവിടെ 11 ന് എത്തും
അവള്‍ അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ ഓരോന്നും വായിച്ചും വോയിസ് കേട്ടും ഹരി കൂടുതല്‍ കൂടുതല്‍ ഇന്ദുവിലേക്ക് സഞ്ചരിച്ചുകൊണ്ട് ഇരുന്നു ഉണ്ണിക്കുട്ടന്റെ ഓട്ടോറിക്ഷയുടെ ശബ്ദം ദൂരെ നിന്ന് കേട്ടതും ഹരി വാതില്‍ പൂട്ടി റോഡിലേക്ക് ഇറങ്ങി. എങ്ങോട്ടാ ഹരി യാത്ര..?? ഹരി ഒന്നും മിണ്ടിയില്ല ഓട്ടോ യില്‍ കയറി ഇരുന്നു ഉം പോവാം തുടര്‍ന്നുള്ള ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലാതെ വന്നപ്പോള്‍ ഉണ്ണിക്കുട്ടന്‍ പിന്നീട് ഒന്നും ചോദിച്ചതുമില്ല. ഹരി സ്റ്റേഷന്‍ എത്തി! ആ ഉണ്ണി G pay ചെയ്തിട്ടുണ്ട് ട്ടോ ഞാന്‍ വിളിക്കാം ശരിയെങ്കില്‍.
നേരിയ തണുപ്പിലും ഹരിയുടെ മനസ്സ് ഒട്ടും ശാന്തമല്ലാതെ 5 നമ്പര്‍ പ്ലാറ്റ്‌ഫോം തിരഞ്ഞു നീങ്ങി പാലരുവി നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. ഒരു നിഗൂഢമായ ഇരുട്ടിലേക്കുള്ള യാത്ര പോലെയാണ് ആ ട്രെയിന്‍ യാത്ര ഹരിക്ക് അനുഭവപ്പെട്ടത് ചുരുള്ളന്‍ മുടിയുള്ള ബംഗാളിയില്‍ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി ഹരി തന്റെ സീറ്റില്‍ വന്നിരുന്നു ട്രെയിന്‍ എടുത്തു. താന്‍ യാത്ര ചെയ്യുകയാണ് അടുത്തുള്ള നീല ഷര്‍ട്ട് കാരന്‍ നിങ്ങള്‍ എങ്ങോട്ടാണ് സുഹൃത്തേ... കുശലം ചോദിച്ചപോലെ തുടര്‍ന്നെങ്കിലും ഹരിക്ക് മറുപടി ഉണ്ടായിരുന്നില്ല കാരണം താന്‍ പാലക്കാട്ടിലോട്ട് അല്ല പോവുന്നത് മറിച്ച് അവളുടെ വീട്ടിലോട്ടാണ് അതിലുപരി അവളുടെ മുറിയിലോട്ട്.. ആണ് തനിക്ക് പോവേണ്ടത് എന്ന്.ഇവരോട് പറയുന്നത് എങ്ങനെ..,ട്രെയിനിനൊപ്പം മരങ്ങളും കുന്നുകളും എനിക്കൊപ്പം ഓടിവരുന്നതായി തോന്നി ഹരിയുടെ മനസ്സില്‍ കുറ്റബോധത്തിന്റെ കരിനിഴല്‍ പരക്കുന്നു ഈ യാത്ര ഞാന്‍ ഒരാഴ്ച മുന്നേ നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ എനിക്ക് ഇങ്ങനെ പോകേണ്ടി വരുമായിരുന്നില്ല. അവളുടെ ആവശ്യങ്ങളെ ഞാന്‍ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നു ഇന്ദുവിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍ പോലും ഞാന്‍ പഞ്ചാരയായും പൈങ്കിളിയായും തള്ളിക്കളഞ്ഞു. ഇന്ദുവിനോട് ഞാന്‍ കാണിച്ച ഈ അവഗണന ഒരിക്കലും എന്റെ ജീവിതത്തില്‍ സമാധാനം തരാത്ത ഓര്‍മ്മകളായി അവശേഷിക്കും തനിക്ക് ഇറങ്ങാന്‍ ഉള്ള ഇടം എത്തി ചേര്‍ന്നത് അനൗണ്‍സ്‌മെന്റ് വന്നതും ഹരി നിര്‍വികാരതയോടുകൂടി പാലക്കാടിന്റെ മണ്ണില്‍ കാല്‍ കുത്തി ദൂരെ നിന്നും എത്തിയ കാറ്റ് ഹരിയുടെ മനസ്സില്‍ എന്റെ ഇന്ദു എന്ന വിളിയോടെ കണ്ണ് നിറഞ്ഞു എന്റെ കണ്ണുനീര്‍ പോലും പാപമാണ് ഈ മണ്ണില്‍ വീഴുന്നത് അത്രമേല്‍ പാപഭാരം പേറുന്ന എനിക്ക് അവളുടെ ഓര്‍മ്മകളില്‍ ഉണരുന്ന വികാരങ്ങള്‍ പോലും തീ കനലായി പൊള്ളിക്കുന്നു റെയില്‍വേ സ്റ്റേഷന് പുറത്തിറങ്ങി ഓട്ടോ എടുത്ത് വേണം ഇന്ദുവിന്റെ വീട് എത്താന്‍ സാധാരണ ഞാന്‍ പാലക്കാട് വരുമ്പോള്‍ ഒക്കെയും എനിക്ക് മുന്നേ നീല സ്‌കൂട്ടറില്‍ അവള്‍ എന്നെ പിക്ക് ചെയ്യാന്‍ വരു മായിരുന്നു. എന്നെ കാത്തുനിന്ന പൂമരം നിറയെ മഞ്ഞനിറത്തിലുള്ള പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു ഇന്ദു മാത്രം അവിടെയില്ല എന്നുള്ള സത്യം എനിക്ക് ഉള്‍ക്കൊള്ളുവാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല ഓട്ടോ എടുത്ത് ഹരി ഇന്ദുവിന്റെ വീട്ടിലേക്ക് യാത്ര തുടങ്ങി.

അവള്‍ എന്നും പറഞ്ഞു മാത്രം ഞാന്‍ കണ്ടിരുന്ന സ്ഥലങ്ങള്‍ കാഴ്ചകള്‍ ഇന്ന് അവളില്ലാതെ ഞാന്‍ കാണുന്നു. ഓരോ ജംഗ്ഷനും എനിക്ക് പരിചിതമാണ് ഇവിടത്തെ മരങ്ങള്‍ക്കും കുളങ്ങള്‍ക്കും വരെ ഞങ്ങളെ അറിയാന്‍ കഴിയും അത്രത്തോളം എന്നില്‍ നന്ദിയം ക്കോടിന്റെ ചാരുത എന്നില്‍ നിറച്ചു തന്നത് എന്റെ ഇന്ദുവാണ്.. ഇന്നവള്‍ കൂടെ ഇല്ല.
ചേട്ടാ ഇതാണ് നിങ്ങള്‍ പറഞ്ഞ പാലം ഇനി എങ്ങോട്ട് ആണ് പോവേണ്ടത് ഓട്ടോക്കാരന്‍ ചോദിച്ചു..? മതി ഇവിടെ വരെ ഇതു തന്നെ സ്ഥലം. പാലത്തിന്റെ മുകളില്‍ നിന്നും കയറുന്ന കയറ്റം ഒറ്റപ്പനയുള്ള വയലാണ് അവിടുന്ന് നീളെ നോക്കിയാല്‍ കാണുന്ന വെള്ള വീട് വെട്ടുകല്ലില്‍ പണിതത് ഇന്ദു പറഞ്ഞു തന്നിരുന്ന അടയാളങ്ങള്‍ എത്ര കൃത്യമായാണ് എന്നെ അവിടെ എത്തിച്ചത് എന്റെ കൂടെ നടന്നു വന്ന പോലെ ഓരോ അടയാളുകളും കൃത്യമായി തന്നെ കാണാന്‍ കഴിയുന്നു എന്നാല്‍ ഇന്ദു പറയാറുണ്ടായിരുന്നു പാലം കഴിഞ്ഞിറങ്ങുന്ന കൈവരിയുള്ള റോഡ് എന്നും നിശബ്ദമായിരിക്കും. കരിയിലുകള്‍ കലമ്പിക്കുന്നതും അടക്കം പറയുന്നതും കേള്‍ക്കാമെന്ന്.അത് മാത്രം ഉണ്ടായിരുന്നില്ല ഒരറ്റത്തായി നിര്‍ത്തിയിട്ട ആംബുലന്‍സ് ഇന്ദു വന്നത് അറിയിച്ചു അവളെ കാണാനുള്ള ആളുകള്‍ അത്രയും അവിടെ തടിച്ചു കൂടിയിരിക്കുന്നു. ഹൃദയം നിലച്ചു പോകുന്ന തരത്തില്‍ ഹൃദയമിടിപ്പ് കൂടുന്നത് ഹരിക്കറിയാം ഹരിയേട്ടാ എന്ന് പറഞ്ഞ് ഓടിയടുത്ത് വരേണ്ടവള്‍ ചലനം മറ്റു കിടക്കുന്നു ഫ്രീസറില്‍ വെള്ള പുതച് കിടക്കുന്ന നിന്നെ കാണാന്‍ ആണോ കുഞ്ഞേ ഞാന്‍ ഈ വീടിന്റെ പടി കയറുന്നത് ഹൃദയത്തില്‍ പച്ചക്കാടുകള്‍ ഒന്നിച്ച് കത്തുന്ന ചൂട് അനുഭവപ്പെട്ടു. അവളെ ഒരു നോക്ക് കാണാന്‍ അത്രയും തീയും വെന്തുരുകിയ മനസ്സുമായി ഇന്ദുവിന്റെ കാല്‍ചൂട്ടില്‍ നിന്ന് കണ്ണ് തുറന്നു നോക്കിയതും ലാവ പൊട്ടി ഒഴുകും വിധത്തില്‍ ചുടു കണ്ണുനീര്‍ ഹരിയില്‍ നിന്നും മുതിര്‍ന്നു എനിക്ക് ഇവിടെ നില്‍ക്കാന്‍ ആവില്ല അവളുടെ നേരെ നോക്കിയാല്‍ വലിയ കണ്ണാടി വെച്ച ചുമര് ആണ് അതിനു വലതുഭാഗത്ത് അവളുടെ മുറി ഹരിയുടെ കാലുകള്‍ അവളുടെ മുറിയെ ലക്ഷ്യം വച്ചുകൊണ്ട് നടന്നു തുടങ്ങി. അവളിലേക്ക് തന്നെയാണ് താന്‍ നടക്കുന്നത് ഒരു ചുമരിന് നിറഞ്ഞു നില്‍ക്കുന്ന അത്രെയും. വലിപ്പത്തില്‍ വിശാല മായ കണ്ണാടി യില്‍ തന്റെ മുഖം ഹരി കാണുന്നതും കുറ്റബോധത്തോടെ തലതാഴ്ത്തി കണ്ണാടിയില്‍ അവളുടെ പൊട്ടിയ കുപ്പിവളകള്‍ കൊണ്ട് തോരണം ഉണ്ടാക്കി തൂക്കിയിട്ടിരിക്കുന്നു പച്ചയും ചുവപ്പും കലര്‍ന്ന കുപ്പിവളകള്‍ അവളുടെ കൈകളില്‍ കിടന്ന് അവളോട് കിന്നാരം പറഞ്ഞ വളകള്‍ വലതുഭാഗത്തുള്ള റൂം പാതി ചാരിയെ നിലയില്‍ കാണപ്പെട്ടു ഹരി ഏറെ വേദനയോടെ റൂം തള്ളി തുറന്നു അവളിലേക്ക് എന്നപോലെ ഹരി അവളുടെ മുറിയില്‍ എത്തിയിരിക്കുന്നു. രാവിലെ ഓട്ടോക്കാരന്‍ ഉണ്ണിക്കുട്ടനും യാത്രയ്ക്കിടെ നീല ഷര്‍ട്ട് ഇട്ട അപരിചിതനും ചോദിച്ചിരുന്നു എങ്ങോട്ടാണ് പോകുന്നത് എന്ന് അതെ ഞാന്‍ അവിടെ എത്തിയിരിക്കുന്നു ഇന്ദുവിന്റെ മുറിയില്‍ ഇന്നലെ 1:30am മുതല്‍ ഇപ്പോള്‍ 2pm വരെ യുള്ള യാത്ര അവസാനിക്കുന്നത് ഇവിടെ യാണ് എന്റെ ഇന്ദു വിന്റെ മുറിയില്‍ മുറിയിലാകെ തണുത്ത ഗന്ധം അതെ ഇന്ദു പഠിപ്പിച്ച അറിയിച്ചു തന്ന ഗന്ധമാണിത് മുമ്പൊരിക്കല്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ചടങ്ങില്‍ ഹോളിലേക്ക് കയറിയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അതേ ഗന്ധം. റൂമിന്റെ ഇടതുവശത്ത് ആയി വെള്ള വിരിയില്‍ കറുത്ത തൂവലുകള്‍ വിതറിയിട്ട ചിത്രത്തിലുള്ള വിരിപ്പ് രണ്ട് ജനലുകള്‍ ഒന്ന് പടിഞ്ഞാറോട്ട് തുറക്കുന്നതും ഒന്ന് തെക്കോട്ട് തുറക്കുന്നതും മുന്തിരിയുടെ നിറത്തിലുള്ള കര്‍ട്ടന്‍ ആണ് അവിടെ വിരിച്ചിരിക്കുന്നത് പടിഞ്ഞാറോട്ട് തുറക്കുന്ന ജനലിന്റെ വലതുവശത്തായി ഒരു മേശയിട്ടു വെച്ചിരിക്കുന്നു ഹരി ജനല്‍ പതിയെ തുറന്നു ഇരുട്ടിലേക്ക് നേരിയ വെളിച്ചവും പടിഞ്ഞാറന്‍ കാറ്റും ഒഴുകിയെത്തി എന്നും പറയാറുള്ളത് പോലെ തന്നെ ഇന്ദുവിനെ തണുപ്പിച്ചു കൊണ്ടുള്ള കാറ്റ് എന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു അവളുടെ കട്ടിലില്‍ വേദനയോടെ ഹരി ഇരുന്നു തലയിണ യില്‍ പതിയെ തൊട്ടു അവളുടെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന വിരിപ്പ് അവളുടെ കണ്ണുനീര്‍ മുഴുവന്‍ ഏറ്റുവാങ്ങിയ അവസാന നിമിഷത്തെ ഒപ്പിയെടുത്ത നനവ് ഹരിയെ പൊള്ളിച്ചു ഒരു നിമിഷം മേശമേലുള്ള ബുക്കില്‍ ഹരിയുടെ കണ്ണുടക്കി അവളുടെ മേശയില്‍ ഒരു സൈഡ് ആയി വായിക്കാനുള്ള തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്നു കൂടാതെ അരുമ എന്ന പേരിട്ട ഇരു വീട്ടിലായി ഞങ്ങള്‍ വളര്‍ത്തിവന്നിരുന്ന മണി പ്ലാന്റ് ചെടി മേശയില്‍ നിന്നും ജനലിലേക്ക് എത്തിപ്പിടിച്ചിരിക്കുന്നു ഒരു പുസ്തകം മാത്രം വായിച്ചു പകുതിയാക്കി മേശയില്‍ കമഴ്ത്തി വെച്ചിരിക്കുന്നു ഹരി ബുക്കില്‍ ഒന്ന് തടവി അവള്‍ അവസാനമായി വായിച്ച ബുക്ക് അവളുടെ അവസാന ശ്വാസവും ഗന്ധവും ആവാഹിച്ച് അറിയുന്ന പുസ്തക താളുകള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു. എന്റെ ഇന്ദു നീ വായിച്ചുകൊണ്ടായിരുന്നോ യാത്രയായത് ആഹാ അറിവ് ഹരി യെ ഒരു അഘാതഗര്‍ത്ത ത്തിലേക്ക് എന്നപോലെ കൊണ്ടുപോയി അതേ വുഹാനിലേക്കുള്ള തീവണ്ടി. ഇതെന്റെ ആദ്യ കഥാസമാഹാരം അവള്‍ക്ക് ഞാന്‍ പ്രകാശന ചടങ്ങില്‍. ഒപ്പിട്ടു നല്‍കിയത്. ഇതില്‍ അവള്‍ ഉണ്ട് ഞാന്‍ ഇത് എടുക്കുന്നു....
ഹരിയേട്ടാ.... ഞാന്‍ ശ്യാമ രാത്രി വിളിച്ചിരുന്നു ബോഡി എടുക്കാനായി അവിടം വരെ ശ്യാമിയെ മുഴുവന്‍ പറയാന്‍ ആക്കാന്‍ അനുവദിക്കാതെ ഹരി തടഞ്ഞു ഇല്ല കുട്ടി ഞാന്‍ അങ്ങോട്ടില്ല പിന്നെ ഈ ബുക്ക് ഞാന്‍ എടുക്കുന്നു അവള്‍ പോയതിനു പിന്നാലെ ഹരിയും യാത്ര തിരിച്ചു. പോകുന്ന വഴിയില്‍ ഭാരതപ്പുഴയുടെ മടിത്തട്ടില്‍ ഒന്നിറങ്ങണം നന്ദിയംക്കോടിന്റെ പാലത്തിന്റെ ഇടതു ഊണു വഴി ചെന്ന് നില്‍ക്കുന്നത് അവിടെയാണ് നിളയില്‍ എന്റെ യാത്ര ഇന്ന് ഇവിടെ നിര്‍ത്തുന്നു ഭാരതപ്പുഴയുടെ മടിത്തട്ടില്‍ ഞാനും അവളുടെ ഓര്‍മ്മകള്‍ നിറഞ്ഞ നനവും ഗന്ധവും പേറി ഒരു കാറ്റ് തെക്കോട്ട് ഒഴുകിപ്പോയി.
© remya vayaloram
1 Comments
മനോഹരം
ReplyDelete