നിലാമഴ 🔴 സിമി കെ.എസ്.

simi-ks


നിലാവും മഴയും  തമ്മില്‍ 
പുണര്‍ന്ന അസുലഭ സുന്ദര  രാവില്‍ 
മഴ തോര്‍ന്ന വേളയില്‍ മൃദുലമാം 
കുളിരല അന്നെന്നെ തഴുകി പുണര്‍ന്നകന്നു. 
ആ നിലാമഴയില്‍ വിടര്‍ന്നൊരാ  
മുല്ലപ്പൂ ഗന്ധമെന്‍  മനതാരില്‍  വസന്തമായി 
ഹൃദയത്തില്‍  അനുരാഗ വാടിയില്‍   
പ്രേമത്തിന്‍   വര്‍ണ്ണങ്ങള്‍ ചാലിച്ചു
നിന്നെയെഴുതി .
കാര്‍മേഘ മറനീക്കി അമ്പിളിക്കലയപ്പോള്‍ 
പൂവമ്പ് തൊടുത്തൊരാ നേരം 
ആ നിലാവെട്ടത്തില്‍  തഴുകിയെത്തും
കുളിരല,  നിന്നോര്‍മപ്പൂമൊട്ടില്‍
 ചുണ്ടമര്‍ത്തി  ഞാനൊരു 
പ്രേമ സാഗരം നീന്തിയപ്പോള്‍.
മാനത്തുനിന്നുതിര്‍ന്നു വീണ  താരക 
വിളക്കുകള്‍ ചിലകള്‍ക്കിടയിലേ
ക്കൊളിച്ചുവപ്പോള്‍ 
നിലാവിന്റെ അനന്തമാം 
വിരിമാറില്‍ ശയിച്ചു നമ്മള്‍.
© Simi KS


Post a Comment

1 Comments