ഓര്‍മ്മകള്‍ | കവിത കാര്‍ത്ത്യായനി

രുളില്‍ എനിക്കു മേല്‍
കരിമ്പുതപ്പുകൊണ്ടു
മൂടിയത്,ഓര്‍മ്മകള്‍
തന്‍ ചിതല്‍പ്പുറ്റായിരുന്നു.

അവയില്‍,
ശില പോലെ കറുത്തിരുണ്ട
ചിലത് ചിതലരിക്കാതെ
ബാക്കിയുണ്ട്...

ഇനിയും
വലിച്ചെറിയപ്പെടാത്ത
നൊമ്പരങ്ങളില്‍ ചിലത്
നെഞ്ചിനോടു പറ്റി -
ച്ചേര്‍ന്നിരിപ്പുണ്ട് .

ചുട്ടുപൊള്ളുന്ന വെയിലു
പോലെ ചിലത് ചൂടേറ്റ്'
ഉരുകി വിയര്‍ക്കുന്നുണ്ട്.

കാഴ്ചകളുടെ കാണാ-
പ്പുറങ്ങള്‍ തേടി ചിലവ
കരിയില പോലെ
പാറി നടക്കുന്നുണ്ട്.

വാനിലുയര്‍ന്നുപറക്കും
വര്‍ണ്ണപട്ടം പോലെ
ചിലത് പ്രതീക്ഷ തന്‍
 മഴവില്ലുതേടി ഉയരുന്നുമുണ്ട്.

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

Previous Post Next Post