എന്റെ മരിച്ചുപോയവന് | ആഷ്ന ഷാജു കുറുങ്ങാട്ടില്‍

റടിമണ്ണിലെ കണക്കു കൂട്ടി
സ്വര്‍ഗ്ഗത്തിന്റെയും നരഗത്തിന്റെയും
നടുവിലെ കാവല്‍ക്കാരനെ കണ്ടുമുട്ടിയെന്നു കേട്ടു

പറഞ്ഞിരുന്നില്ല
പോവുമ്പോളും
എന്നോട്
ഒരുവാക്ക്

പരിഭവമല്ല
ചൂടുള്ളൊരു
ചുംബനം
നഷ്ടമായതിന്റെ
ഖേദമാണ്

ആത്മിക
ആത്മീയത്വത്തിന്റെ
വിധേയത്വം

അവിടെയൊരു കമ്പിയുണ്ടായിരുന്നുവെങ്കില്‍
ഭൂമിയിലെ എന്നോട് സംഭാഷണം നടത്താമായിരുന്നു

നീ തണുത്തുകിടന്നപ്പോള്‍
നിന്റെ തലക്കുമേല്‍
ചൂടന്‍ പുക നല്‍കി
നിന്നെ ഞാന്‍ ചൂടുള്ളതാകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു

വലിയ പൂചക്രങ്ങള്‍
നിന്റെ ചോരയില്ലാത്ത ശരീരത്തിലേക്കു ചിലര്‍ വെച്ചു

ചിലര്‍ കണ്ണീരുകൊണ്ട്
നിനക്ക് പ്രണയലേഖനമെഴുതി

എങ്കിലും നിന്റേതായ
പ്രണയത്തില്‍ ഞാന്‍ മാത്രമേ മുഴുകിയുള്ളു

ഒടുവില്‍ പ്രാര്ഥനാരവങ്ങളോടെ
അവര്‍ നിനക്കുമേലെ തൈലം തളിച്ചു

ഞാന്‍ മാത്രം നിന്നെ
യാത്ര അയക്കാന്‍ വന്നില്ല
നിന്റെ ഏറെ പ്രിയമായ പുസ്തകകെട്ടുകള്‍കുള്ളിലേക്കും
നിന്റെ കിടപ്പറയിലെ എന്റെ ചോരവാര്‍ന്നഇടത്തിലും
ചേര്‍ന്നിരുന്നു

പോയിവന്നവര്‍ എന്നെ ചേര്‍ത്തുനിര്‍ത്തി
ഞാന്‍ നിനക്ക് ആദ്യമായി തന്ന
ചുംബനചൂടേറിയപോലെയൊന്ന് നെറ്റിയില്‍ നല്‍കി

അവസാനം നാം പങ്കിട്ട കഥകളിലേക്ക് 
ഞാന്‍ പ്രയാണം ആരംഭിച്ചു
തനിച്ചുദിച്ചു അസ്തമിക്കുന്ന സൂര്യനെപ്പോലെ

എങ്കിലും തലവണകള്‍  ഇടകിടക്ക്
അലിഞ്ഞുചേര്‍ന്ന വിയര്‍പ്പിന്റെ കഥകള്‍
മൊഴിയും

ഒടുവിലായി ഒന്നുമാത്രമാണ്
ഭൂമിയിലെ നിന്റെ കാമുകികുള്ളത്
ഒരുപിടി ഓര്‍മ്മകളുടെ പൂക്കള്‍.

Post a Comment

0 Comments